സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൂട്ടിലടച്ച പക്ഷികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടച്ച പക്ഷികൾ

കാലങ്ങളായി മനുഷ്യൻ പ്രകൃതിയോട കാണിച്ച ക്രൂരതകളുടെ ഫലമായി ഇന്ന് പ്രകൃതി പല രീതിയിൽ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയുടെ കണ്ണീര് പ്രളയമായി പൊട്ടിപ്പുറപ്പെട്ടത് ഈ അടുത്ത കാലത്താണ് .നമ്മളെ അടിക്കുമ്പോൾ നമ്മൾ കരയാറില്ലേ ? അതുപോലെ പ്രകൃതിയും ഒന്നു കരഞ്ഞു. ആ കണ്ണീരിൽ നമ്മുടെ നാടിന്റെ ഭൂരിഭാഗവും മുങ്ങിയിരുന്നു. എന്നിട്ടും മനുഷ്യർ പ്രകൃതിയോടുള്ള ചൂഷണവും പ്രകൃതിക്കെതിരെയുള്ള തന്റെ ദുഷ് പ്രവർത്തികളും അവസാനിപ്പിച്ചിട്ടില്ല എന്നതിന് തെളിവാണ് ഒന്നിനു പുറകെ ഒന്നായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾ . മാലിന്യങ്ങൾ പ്രകൃതിയുടെ മാറിലേക്ക് വലിച്ചെറിഞ്ഞപ്പോഴും , നമ്മെപ്പോലെ തന്നെ ജീവിക്കാൻ അവകാശമുള്ള ചെറുജീവികളെ കൊന്നു തിന്നപ്പോഴും (അവ ഭക്ഷ്യയോഗ്യമാണോ എന്ന് പോലും നോക്കാതെ ) കൊറോണ പോലൊരു പകർച്ചവ്യാധി നമ്മുടെ ലോകത്തെ തന്നെ കീഴടക്കുമെന്ന് നാം ചിന്തിച്ചതേയില്ല.നാം ഇന്ന് കൂട്ടിൽ കഴിയുകയാണ്.അതെ , കൂട്ടിലടച്ച പക്ഷികളാണ് നാമിന്ന് .കൊറോണ നമുക്കൊരു പാഠമാണ് - ഇതുവരെ ജീവിച്ച രീതികളിൽ നിന്ന് മാറി ചിന്തിക്കാനുള്ള ഒരു പാഠം.ആ പാഠം നാമുൾക്കൊണ്ടേ തീരൂ.ഇനിയും കൊറോണ പോലൊരു വ്യാധി താങ്ങാനുള്ള കഴിവ് നമുക്ക് ഉണ്ടായെന്നു വരില്ല.ഈശ്വരൻ അനുവദിച്ച ആയുസ്സ് തീരും വരെ ജീവിക്കണമെങ്കിൽ നമ്മെ പോറ്റുന്ന പ്രകൃതിയെ കൂടി നാം കരുതണം...


മഞ്ജിത്.എം
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം