സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഒന്നിച്ച് ...

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് ...

ഭൂമിയിൽ വന്ന മഹാവിപത്ത്
കോവിഡ് 19 വിപത്ത്
ഇത്ര നാൾ നമ്മൾ കെട്ടിപ്പടുത്തൊരാ
സ്വർഗം തകർത്ത വിപത്ത്

നേടിയ സമ്പത്തു കൊണ്ടൊന്നും കഴിയില്ല
എന്നു മനുജർ അറിഞ്ഞ കാലം
ജാതിമതഭേദമില്ലാതെ മാനുഷർ
മനസ്സുകൊണ്ടൊന്നായ് ചേർന്ന കാലം

വലിയവർ ചെറിയവർ ഭേദമില്ലാതെ
ജീവനായ് നെട്ടോട്ടമോടിയ കാലം
ഇന്നിൻ തലമുറയ്ക്കിനി വരും തലമുറയ് -
ക്കൊരു പാഠമായ ദുരിതകാലം

ഈ ഐക്യമൊരുനാളും കൈവെടിയാതെ
കാത്തു വയ്ക്കാം പ്രിയ കൂട്ടുകാരേ
അതിജീവനത്തിൻ നാളകലെയല്ല
ഒന്നിച്ചു പൊരുതി മുന്നേറാം പ്രിയരേ
 

ജെ.ജെറൂഷ്
2 E സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത