സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൗൺ ദിനങ്ങൾ

ഞാൻ പറഞ്ഞു തുടങ്ങട്ടെ ഞാൻ ആദ്യം വലിയ സന്തോഷത്തിൽ ഒന്നുമല്ലായിരുന്നു.കാരണം,ലോക്ക് ഡൗൺ വരുന്നത്തിനു മൂന്ന് ദിവസത്തിനു മുൻപ് എന്റെ അപ്പൂപ്പൻ മരണപ്പെട്ടു.ആ വിഷമത്തിൽ ആയിരുന്നു ഞാൻ .പിന്നെ കുറച്ചു ദിവസം കഴിഞ്ഞതും എന്റെ വാപ്പ പറഞ്ഞു ഇപ്പോൾ കൊറോണ എന്ന മാരകമായ വെെറസ് എല്ലാ രാജ്യത്തും പടരുന്നു എന്നും നമ്മുടെ രാജ്യത്തും കടന്നു വന്നിരിക്കുന്നു എന്നും .... അതുകൊണ്ട് ആരും ആവശ്യമില്ലാതെ പുറത്തിറങ്ങരുത് എന്നും കുട്ടികളും പ്രായമുള്ളവരും പുറത്ത് ഇറങ്ങാൻ പാടില്ല എന്നും ...പിന്നെ കൂടെ കൂടെ കൈകൾ ഹാൻഡ് വാഷ് കൊണ്ട് കഴുകണമെന്നും ... അതും കൂടെ കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി ... സ്കൂളിലേക്ക് പോകാൻ പറ്റില്ല ,കൂട്ടുകാരെ കാണാൻ പറ്റില്ല , അവരുടെ കൂടെ കളിക്കാൻ പറ്റില്ല ഇതൊക്ക ഒരു കൊറോണ വൈറസ് കാരണമാണ്.ഞാൻ ദേഷ്യത്തിൽ വൈറസിനെ എന്തൊക്കെയോ പറഞ്ഞു.പിന്നെയുള്ള ദിവസങ്ങൾ വല്ലാത്ത ബോറിങ് ആയിരുന്നു.എന്നും രാവിലെ ഉണരും, പ്രാർത്ഥിക്കും, break fast കഴിക്കും,കുറച്ചു നേരം ടി വി കാണും ,അനിയത്തിയുമായി കളിക്കും, ചിലപ്പോളൊക്കെ അവളോട്‌ വഴക്കിടും,പിന്നെ ഉമ്മയുടെ കൈയ്യിൽ നിന്നും ഞങ്ങൾക്ക് അടിയും കിട്ടും ... ഊണ് കഴിക്കും പിന്നെയുള്ള സമയം വെറുതെ ഇരിക്കുമ്പോൾ എന്റെ കൂട്ടുകാരെ, എന്റെ ടീച്ചേഴ്സിനെ, സ്കൂൾ ഇവയൊക്കെ ഞാൻ മിസ്സ്‌ ചെയ്യും ...പിന്നെ ഇടക്ക് കൂട്ടുകാരെ ഫോൺ വിളിക്കാറും ഉണ്ട്. ഇനി എന്നാണ് ഇതൊക്കെ തിരിച്ചു കിട്ടുന്നത് ? എന്നും ഞാൻ ദൈവത്തോടു പ്രാർത്ഥിക്കും,കൊറോണ എന്ന മാരകമായ വൈറസിനെ ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റി,പഴയത് പോലെ ഞങ്ങളുടെ സന്തോഷം തിരിച്ചു തരണമേ എന്ന്... പ്രതീക്ഷയോടെ...
ദൈവം ഈ പാവം എന്റെ പ്രാർത്ഥന കേൾക്കും എന്ന വിശ്വാസത്തോടെ ഞാൻ നിർത്തട്ടെ....

അസ്ന പർവീൺ
4 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം