സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഈ കുഞ്ഞു മനസ്സിന്റെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കുഞ്ഞു മനസ്സിന്റെ ദുഃഖം

എന്റെ പഠന കാലഘട്ടങ്ങളിൽ എനിക്ക് മറക്കാൻ പറ്റാത്ത സ്കൂൾ പഠനകാലഘട്ടം ഇതായിരുന്നു.എന്റെ കൂട്ടുകാരേയും അദ്ധ്യാപകരേയും വർഷാവസാന പരീക്ഷയും പെട്ടെന്ന് കടന്നുവന്ന കൊറോണ വൈറസ് എന്നിൽ നിന്നകറ്റി നിർത്തിയിരിക്കുന്നു.... കൊറോണ മൂലം എന്റെ അവധിക്കാലം വളരെ ദു:ഖത്താൽ നിറഞ്ഞിരിക്കുന്നു. പെട്ടെന്നൊരു ദിവസം വേനലവധിക്കാലത്തെ യാത്ര പറയാൻ കഴിയാതെ കൂട്ടുകാരെ പിരിഞ്ഞതിൽ ഞാൻ ഒരുപാട് വിഷമിക്കുന്നു. കൊറോണ വൈറസ് നമ്മുടെ സമൂഹത്തിൽ ഒരു പാട് നാശനഷ്ടം വരുത്തി തീർത്തു. അത് മാത്രമല്ല ആയിരക്കണക്കിന് മനുഷ്യർ മരണം നേരിട്ടു. കൊറോണ വൈറസ് പാടെ സമൂഹത്തിൽ നിന്നും മാറി പോകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. മാറി പോകും എന്നും വിശ്വസിക്കുന്നു.


സാന്ദ്ര സുരേഷ്
4 E സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം