സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/അകലേക്ക് കണ്ണും നട്ട്.....
അകലേക്ക് കണ്ണും നട്ട് അന്ന് അപ്പു വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ വന്നത് .സന്തോഷം കൊണ്ട് അവന്റെ മുഖം പ്രകാശിക്കുന്നത് പോലെ തോന്നി. "അപ്പു വലിയ സന്തോഷത്തിലാണല്ലോ .എന്താ കാര്യം ?", ഞാൻ ചോദിച്ചു. " എബിൻ , വേനലവധിക്ക് എന്റെ അച്ഛൻ നാട്ടിൽ വരുന്നുണ്ട് .രണ്ടു വർഷമായി ഞാൻ എന്റെ അച്ഛനെ കണ്ടിട്ട് . ഈ അവധിക്കാലം അച്ഛനോടൊപ്പം എനിക്ക് തിമിർത്തുല്ലസിക്കണം ."അവന്റെ സന്തോഷം കണ്ടപ്പോൾ എനിക്കും വലിയ സന്തോഷം തോന്നി .ദിവസങ്ങൾ എണ്ണി കാത്തിരിപ്പായി അപ്പു .പെട്ടന്നാണ് ആ വാർത്ത വന്നത്.കോവിഡ് -19 എന്ന മഹാമാരി കാരണം സ്കൂളുകൾ അടയ്ക്കുന്നു . അവധിക്കാലം വേഗം വന്നതിൽ സന്തോഷം തോന്നി എങ്കിലും കൂട്ടുകാരെ പിരിയാൻ ഒരു വിഷമം .കോവിഡ്-19 ചൈനയിൽ വിതച്ച വിപത്തിനെ കുറിച്ചൊക്കെ ടീച്ചറിൽ നിന്ന് അറിഞ്ഞിരുന്നെങ്കിലും നമ്മുടെ നാട്ടിൽ ഇത്ര പെട്ടെന്ന് ....ദിവസങ്ങൾ കടന്നുപോയി. അതാ കോവിഡ്- 19 പിടിമുറുക്കുന്നു .ഒടുവിൽ ഇടിത്തീ പോലെ ആ വാർത്ത .രാജ്യത്തു ലോക്ക്ഡൗൺ .വിമാന താവളങ്ങൾ അനിശ്ചിത കാലത്തേക്ക് അടയ്ക്കുന്നു .അലറി വിളിച്ചു കരയണം എന്ന് തോന്നി .പക്ഷേ അതിനു ആവുന്നില്ല .ആകെ ഒരു മരവിപ്പ് .എന്റെ അച്ഛൻ ......മനസ്സിന്റെ തേങ്ങൽ കണ്ണീരായി പുറത്തു വന്നു .
ഇനി എത്രനാൾ കാത്തിരിക്കണം എൻ അച്ഛനെ ഒന്ന് കാണാൻ ....?
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ