സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / വിദ്യാരംഗം കലാ സാഹിത്യ വേദി
ഒല്ലൂർ സെന്റ് റാഫേൽസ് സി. ജി. എച്ച്. എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദി , കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കലാ സാഹിത്യ വാസനകളെ വളർത്തിക്കൊണ്ട് വരുന്നതിന് പരിശ്രമിക്കുന്നു.
ജൂൺ ആദ്യവാരത്തിൽ തന്നെ യോഗം ചേർന്ന് ഒാരോ ഡിവിഷനിലേയും ലീഡർമാരേയും വിദ്യാലയ പ്രവർത്തന സമിതിയേയും തെരഞ്ഞെടുക്കുന്നു. തുടർന്ന് വരുന്ന ആഴ്ചകളിലെ
സർഗവേളയുടെ പിരീഡീൽ കഥാ, കവിത, കാവ്യാലാപനം , ചിത്രരചന , നാടക രചന, അഭിനയം , പുസ്തകചർച്ച, മുതലായവ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ നടത്തി, ക്ലാസ്സിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു കുട്ടികളെ സ്കൂൾ തല മത്സരങ്ങൾക്കായി ഒരുക്കുന്നു. സ്കൂൾതല ശിൽപശാലയിൽ കൗൺസിലർ, പി. ടി. എ. അംഗങ്ങൾ എന്നിവരുടെ സഹകരണം ലഭ്യമാക്കുന്നു. സ്കൂൾതല ശിൽപശാലയിൽ വിജയിക്കുന്ന കുട്ടികലെ ഉപജില്ല, ശിൽപശാലയിലും മത്സരങ്ങളിലും പങ്കെടുക്കുന്നു. ഉപജില്ലാ ശിൽുശാലയിൽ സമ്മാനർഹരാകുന്ന കുട്ടികളെ ജില്ലാതലത്തിൽ നടക്കുന്ന സഹവാസക്യാമ്പിൽ പങ്കെടുക്കാറുണ്ട്.
വിദ്യാലയത്തിൽ നടത്തുന്ന ശിൽപശാലയിൽ നിന്ന് ലഭിക്കുന്ന രചനകളും ചിത്രങ്ങളും ഉപയോഗിച്ച് ഹൈസ്കൂൾ , യു. പി . തലത്തിൽ കൈയ്യുഴുത്ത് മാസികകൾ തയ്യാറാക്കുന്നു. ഉപജില്ലാ പ്രവർത്തനങ്ങൾക്കായുള്ള രജിസ്ട്രേഷൻ ഫീസും യഥാസമയം നല്കുന്നു. കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ കണ്ടറിഞ്ഞ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം കൺവീനർമാരും പ്രവർത്തന സമിതിയംഗങ്ങളും പരിശ്രമിച്ചു വരുന്നു.