സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
                  ശുചിത്വം എല്ലാവരും പാലിക്കേണ്ട ആരോഗ്യ ശീലങ്ങളിൽ ഒന്നാണ്. 'ഒരു രാജ്യത്തിന്റെ പുരോഗതി ഓരോ വ്യക്തിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു .അതിൽ ഒന്നാമതായി ഓരോ വ്യക്തിയും അവരവരുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം .മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ് ശുചിത്വം ദൈവികതയോട് ഏറ്റവും അടുത്ത സദ്ഗുണമാണെന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചീത്വം.  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം നമ്മുടെ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുകമാലിന്യം നിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ വളരെ ഗൗരവമായ കുറ്റം തന്നെയാണ്. നാട്ടിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ നമ്മൾ ശുചിത്വ ബോധത്തിൽ വളരെ ശ്രദ്ധയുള്ളവരായിരിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്ന ആരോഗ്യമുള്ള ഒരു തലമുറയായി നമ്മൾ വിദ്യാർത്ഥികൾക്ക് മുന്നേറാം.
സരിത രാജു
9 B സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം