സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയെ പോലെയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് കേരളം . പുഴകളാലും മലകളാലും മരങ്ങളാലും സുന്ദരമാണ് നമ്മുടെ പ്രകൃതി .സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ ദാനമാണ് .അതുകൊണ്ട് തന്നെയാണ് നമ്മുടെ കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിശേഷിപ്പിക്കുന്നത് .

                   നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം പ്രകൃതിയിൽ നിന്നുമാണ് ലഭിക്കുന്നത് . ശ്വസിക്കാൻ വായു ,ശുദ്ധമായ ജലം ,ഭക്ഷിക്കാനുള്ളവ അങ്ങനെ എല്ലാം ലഭിക്കുന്നു. മനുഷ്യൻ മാത്രമല്ല എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.  
                     മനുഷ്യൻ പ്രകൃതിക്ക് ഗുണകരമായ വിധം പ്രവർത്തിച്ചാൽ മാത്രമേ പ്രകൃതി സുന്ദരമായി നില നിൽക്കൂ .മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാവുന്നതാണ്.         
                     സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടു വേണം നമ്മൾ ചെയ്യേണ്ടത് .  നമ്മുടെ പൂർവ്വികർ നമുക്ക് വേണ്ടി പ്രകൃതിയെ കാത്തു സംരക്ഷിച്ചതു പോലെ നമുക്കും ഭാവിതലമുറക്കായി പ്രകൃതിയെ    കാത്തു സംരക്ഷിക്കാനുള്ള കടമയുണ്ട് . അത് എല്ലാവരുടെ ഉത്തരവാദിത്വമാണെന്നുള്ളത് നാം മറക്കാൻ പാടില്ല .
അബിന സേവ്യർ
4 B സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം