സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. എന്താണ് ആരോഗ്യം എന്ന് ചോദിച്ചാൽ നമുക്കറിയാം രോഗമില്ലാത്ത അവസ്ഥ. മറ്റെന്തൊക്കെ ഉണ്ടെങ്കിലും ആരോഗ്യമില്ലങ്കിൽ ജീവിതം നരകതുല്യമായിത്തീരും. ആരോഗ്യപൂർണ്ണമായ ആയുസ്സാണല്ലോ നാം ആഗ്രഹിക്കുന്നതും ആശംസിക്കുന്നതും. ആരോഗ്യമെന്ന സ്വർഗ്ഗതുല്യമായ അവസ്ഥ നിലനിർത്തേണ്ടതിന് അത്യാവശ്യമാണല്ലോ ശുചിത്വം. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതിന്റെ അർത്ഥം. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. ഒരു വ്യക്തി , വീട്, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളിയ‍ർ പൊതുവെ മെച്ചമാണ്. എന്നാൽ പരിസരം, പൊതുസ്ഥലം, സ്ഥാപനങ്ങൾ എന്നിവ വൃത്തികേടാക്കുന്നതിൽ നമ്മളിൽ പലരും മുൻപന്തിയിലുണ്ട്.

'ദൈവത്തിന്റെ സ്വന്തം നാട്' എന്നാണ് കേരളത്തിന്റെ ടൂറിസ്റ്റ് വീശേഷണം. എന്നാൽ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ വീടും പരിസരവും വൃത്തികേടായിക്കിടക്കുന്നത്. ജനങ്ങളിൽ ശുചിത്വബോധവും പൗരബോധവും ഉണ്ടാവുകയാണ് വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും കടമയായി കാണണം. ആദ്യം ശുചിത്വബോധമുണ്ടാകുക, തുടർന്ന് ശുചീകരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാൻ കഴിയുന്നത്. വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. വിദ്യാർത്ഥികളായ നമ്മൾ അറിവു നേടിയാൽ മാത്രം പോരാ, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണം. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യശീലങ്ങൾ. കൊവിഡ് -19 പടർന്ന് പിടിക്കുന്ന ഈ കാലത്ത് വ്യക്തിശുചിത്വം പാലിക്കുന്നത് വളരെ അത്യാവശ്യമാണ്. ഈകൊറോണാക്കാലത്തെയും നാം അതിജീവക്കും. ശുചിത്വം പാലിച്ചുകൊണ്ട് ലോകത്തിന് മാതൃകയാകും. എല്ലാവരും തങ്ങളെക്കൊണ്ടാകുന്ന രീതിയിൽ പരിശ്രമിക്കുക. നല്ല നാളെക്കായി, പൊൻപുലരിക്കായി, നല്ല കേരളത്തിനായി.

സാനിയ ജോസഫ്
7 A സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, എസ്സ്. പ്രവിത്താനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം