സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./അക്ഷരവൃക്ഷം/വൈറസ് എന്ന കുഞ്ഞു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് എന്ന കുഞ്ഞു ഭീകരൻ

വൈറസുകൾ വളരെ ചെറിയ സൂക്ഷമജീകളും ന്യൂക്ലിയർ പ്രോട്ടീൻ കൊണ്ടുള്ള പരാദജീവിയും ജീവനുള്ള കോശങ്ങളിൽ മാത്രം പ്രവ‍ർത്തിക്കുകയും ചെയ്യുന്നവയാണ്. ജീവനില്ലാത്ത കോശങ്ങളിൽ ഇവ പ്രവർത്തനശേഷിയില്ലാതാവുകയും ചെയ്യുന്നു. വൈറസ് എന്ന നാമം പാസ്റ്ററുടെ സംഭാവനയാണ്. ഡോ. ഇവാനോസ്കിയാണ് വൈറസിനെ കണ്ടുപിടിച്ചത്. അദ്ദേഹം ടൊബാക്കൊ മൊസായിക്ക് എന്ന അസുഖം ബാക്ടിരിയെക്കാൾ ചെറിയ ഒരു സൂക്ഷ്മജീവിയിലൂടെയാണ് പകരുന്നതെന്നും കണ്ടുപിടിച്ചു. എം. ഡബ്യു. ബെജർനിക്ക് ആ രോഗം ബാധിച്ച പുകയില ചെടികളുടെ അംശത്തിൽനിന്ന് ആരോഗ്യമുള്ള ചെടികളിലേക്ക് പകരുമെന്ന് കണ്ടുപടിച്ചു.

ഇന്ന് ലോകത്തെ മുഴവൻ ഭീതിപ്പെടുത്തുന്ന കൊവിഡ്-19 എന്ന മഹാമാരിയുടെ കാരണക്കാരനും കൊറോണ എന്ന വൈറസ് ആണ്. ഈ വൈറസിന് സ്‍സതനികളിലും പക്ഷികളിലും രോഗം വരുത്താൻ സാധിക്കും. ശ്വസനവ്യവസ്ഥയെയാണ് ഇവ ബാധിക്കുക. ചെറിയ ജലദോഷം മുതൽ മരണത്തിനുവരെ കാരണമായേക്കാവുന്ന രോഗമാണ് കോവിഡ്-19. കൊറോണ വൈറസ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത് 1930-ൽ ആണ്. 1960-ൽ ആണ് ആദ്യമായി മനുഷ്യനിൽ കണെത്തിയത്

കൊറോണ വൈറസ് വലിയ വൃത്താകൃതിയിലാണുള്ളത്. അവയുടെ വലുപ്പം ഏകദേശം 120nm ആണ്. കിരീടം (crown) പോലുള്ള ചില പ്രൊജക്ഷൻസ് അവയിലുള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ എന്ന പേര് വന്നത്.ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ crown ആണ്. Crown പോലെയുള്ള പ്രൊജക്ഷൻസ് ആണ് അതിന്റെ ഏറ്റവും പറമേയുള്ള എൻവലപ്. അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത് കൊഴുപ്പുകൊണ്ടാണ്. ഈ എൻവലപ്പിനുള്ളിൽ കാണപ്പെടുന്ന ന്യുക്സിയോ പ്രോട്ടീൻ ആണ് കൊറോണ വൈറസിന്റെ പ്രധാനഭാഗം. ഇത് ഒരു ഒറ്റ ഇഴ RNA വൈറസ് ആണ്.

ഏബൽ ഫിലിപ്പ് ബോബൻ
6 എ സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്,എസ്സ്. പ്രവിത്താനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം