സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

സമൂഹത്തെകുറിച്ചുള്ള അറിവാണ് സാമൂഹ്യശാസ്ത്രം.കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനും ഇന്നലകളെ മനസിലാക്കി ഇന്നിലൂടെ നാളെയിലേയ്ക്ക് സഞ്ചരിക്കുവാനും പ്രാപ്തരാക്കുന്നതിനുവേണ്ടി ഞങ്ങളുടെ സ്കൂളിലും സാമൂഹ്യശാസ്ത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.

2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2018 അധ്യയന വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരണം ജൂൺ 28 ന് സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ക്ലബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾതല സാമൂഹ്യശാസ്ത്രമേള ജൂലൈ 25 ന് ഗംഭീരമായി നടന്നു. എല്ലാ ക്ലാസിൽ നിന്നും സാമൂഹ്യശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ എല്ലാവരും മേളയിൽ പങ്കെടുത്തു. ചരിത്രക്വിസ് ഉൾപ്പടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹരായവരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. ചാന്ദ്രദിനവും ഹിരോഷിമ ദിനവും സമുചിതമായി കൊണ്ടാടി. ബാലഗംഗാധര തിലകിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രസംഗം നടന്നു. ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി നൽകാൻ സ്ലൈഡ് ഷോയും പ്രസംഗവും നടത്തി.

 
സ്കൂളിൽ നടന്ന സാമൂഹ്യശാസ്ത്രമേളയിൽ നിന്ന്