സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം ; മാനവധർമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിസംരക്ഷണം ;മാനവധർമം

ഭൂമി നമ്മുടെ ഓരോന്നുതരുടെയും അമ്മയാണ് . അമ്മ ദൈവത്തിന്റ സ്നേഹസമ്മാനവുമാണ്. അതെ,നമ്മെ നൊന്ത് പ്രസവിച്ച അമ്മയും ഭൂമി ആകുന്ന അമ്മയും തമ്മിൽ വലിയ അന്തരമൊന്നും ഇല്ല എന്നു തന്നെ പറയാം.അമ്മമാർ തന്റെ ജീവൻ തന്നെയായ മക്കളെ സ്നേഹിച്ചും പരിപാലിച്ചും ആവശ്യമായത് നൽകിയും അവരെ നന്മയുടെ ഉന്നതിയിലേക്ക് നയിക്കുന്നവരാണ് .ഭൂമി എന്ന അമ്മയും ഇതിൽ നിന്നും വ്യതസ്‌തയല്ല .തന്റെ മക്കളായ ഓരോ ജീവജാലത്തെയും അവർക്കു ജീവിക്കാൻ ആവശ്യമായത് നൽകി അവരെ കരുതലോടെ പരിപാലിക്കുന്നവളാണ് പ്രകൃതിയിലെ ഓരോ ജീവജാലവും ഈ അമ്മയുടെ മക്കളാണ് .മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവത്തിന്റെ തന്നെ മക്കളാണ് .കാരണം ,ദൈവത്തിന്റെ സ്നേഹം എല്ലാ മക്കളിലേക്കും വ്യാപിപ്പിക്കാൻ വേണ്ടിയാണല്ലൊ ദൈവം അമ്മമാരെ സൃഷ്ടിച്ചത് .എന്നാൽ ഈ മക്കളിൽ പ്രാധാന്യം അർഹിക്കുന്നത് മനുഷ്യമക്കൾക്കാണ് .'സൃഷിടിയുടെ മകുടം 'എന്ന ഉന്നതപദവി ദൈവം മനുഷ്യനാണ് നൽകിയിരിക്കുന്നത് .എന്നാൽ മനുഷ്യന്റെ ഇന്നത്തെ പ്രവർത്തികൾ ഇതിൽനിന്ന് വിപരീതമാണ് .അമ്മയെ സ്നേഹിച്ചു കരുതലോടെ സംരഷിക്കാൻ ദൈവം മനുഷ്യനോട് കല്പിച്ചെങ്കിലും ഇന്ന് മനുഷ്യൻ ഭൂമി എന്ന അമ്മയെ ചൂഷണം ചെയ്യുകയാണ് .ഭൂമിയുടെ കാവൽക്കാരൻ ആകേണ്ട മനുഷ്യൻ ,രാജാവായി വാഴുകയാണ് .മനുഷ്യന്റെ ഈ പ്രവൃത്തി തികച്ചും പ്രശംസാര്ഹമല്ല . മഹാനായ ഗാന്ധിജിക്ക് പ്രകൃതി തറവാടായിരുന്നു.അതിലെ ജീവജാലങ്ങൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും.ഈ ആദർശമാണ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്.പ്രകൃതിയെയും അതിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹത്തോടെ പരിപാലിക്കാൻ നമുക്ക് സാധിക്കണം.പൂക്കൾ ,ചെടികൾ ,മരങ്ങൾ ,മൃഗങ്ങൾ എന്തുതന്നെ ആയാലും അതിനു ജീവഹാനി സംഭവിക്കുന്ന ഒന്നും ചെയ്യാൻ നാം മുതിരരുത് .ചെടികൾ നട്ടുപിടിപ്പിച്ചും ,മരങ്ങൾ മുറിക്കാതെ സംരക്ഷിച്ചും ,മൃങ്ങങ്ങളെ പരിപാലിക്കാനും നാം സന്നദ്ധരാവണം .ആദ്യകാലങ്ങളിലെ മനുഷ്യർ ഇവയെല്ലാം പാലിച്ചു ജീവിച്ചവരാണ് .മരങ്ങളെയും മൃഗങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെപോലെ കണ്ട് അവർ പരിപാലിച്ചു.എന്നാൽ പുതിയ തലമുറയിലെ മനുഷ്യർ ഇതിൽ നിന്നും വ്യത്യസ്തരാണ് . 'സൃഷിടിയുടെ മകുടം ' എന്ന ക്യാപ്ഷന് ഇന്നത്തെ തലമുറ യോഗ്യരല്ല എന്നതാണ് വാസ്തവം .ഇന്ന് പ്രപഞ്ചത്തിന്റെ പച്ചപ്പകിട്ടും ,ജൈ‌വവൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുകയാണ് മനുഷ്യൻ . ഇതിന്റെയെല്ലാം പ്രതിഫലനം എന്നോണമാണ് കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ കൊച്ചുകേരളത്തിലേക്കു അപ്രതീഷിത അതിഥിയായി കടന്നുവന്ന 'പ്രളയം ' എന്ന വൻ ദുരന്തം . അതിൽ നിന്ന് കരളുറപ്പുള്ള നമ്മൾ അതിജീവിച്ചു എന്നത് വാസ്തവം .എങ്കിലും മനുഷ്യന്റെ പ്രകൃതി ചൂഷണത്തിന് തിരശീല വീണിട്ടില്ല .മരങ്ങൾ മുറിച്ചും ,കുന്നുകളും, പാടങ്ങളും നികത്തിയും ,ഭൂമിയുടെ നാഡിഞരന്പായ ജലസ്രോതസ്സുകൾ മലിനപ്പെടുത്തിയും ഇല്ലാതാകിയും വൻ ഫ്ലാറ്റുകൾ പണിയുകയാണ് .അതോടൊപ്പം സ്പടികനിർമ്മിത സൗധങ്ങളും.മനുഷ്യന്റെ പ്രകൃതി ചൂഷണം അവസാനിപ്പിക്കേണ്ട സമയം ആഗതമായി എന്നാണ് ഓരോ പ്രകൃതിദുരന്തവും നമ്മെ പഠിപ്പിക്കുന്നത് .പ്രകൃതിദുരന്തം മനുഷ്യർക്കുള്ള തകിതാണ് എന്ന് നമ്മുക്ക് നിസംശയം പറയാനാകും . പ്രകൃതിയെ ചൂഷണം ചെയ്യാതെ അതിനെ സംരക്ഷിക്കേണ്ടത്തു നമ്മുടെ ഉത്തരവാദിത്വമാണ്.ദൈവത്തിന്റെ സ്നേഹസമ്മാനമായ ഭൂമി എന്ന അമ്മയെ കരുതലോടെ നമുക്ക് സംരക്ഷിക്കാം.അതിലെ ജീവജാലങ്ങളെ സ്വസഹോദരങ്ങളായി കാണാം.മനുഷ്യർക്കു മാത്രമല്ല ,എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഭൂമി എന്ന ബഷീറിന്റെ കാഴ്ചപ്പാടിലേക്കു വളരാം .അങ്ങനെ,പ്രകൃതിയെ സ്വർഗ്ഗതുല്യമാകാം .ചെടികൾ നട്ടുപിടിപ്പിച്ചും ,മരങ്ങളെ സംരക്ഷിച്ചും ,മൃഗങ്ങളെ പരിപാലിച്ചും ,അതുവഴി ഭൂമി എന്ന അമ്മയെ സ്നേഹിച്ചും ജീവിക്കുന്ന ,പ്രകൃതിസൗഹൃദ നാളെക്കായി കാത്തിരിക്കാം ....

റിയ മോൾ കെ.ഈ
10 D സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം