സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കുറെ നാളുകൾക്ക് ശേഷമാണ് ഇന്നലെ കളിക്കാൻ പോയത്. വീട്ടിൽ നിന്ന് വിളിച്ചിട്ടും വരാത്തതിന് അമ്മയുടെ വഴക്ക് കേൾക്കേണ്ടി വന്നു. നല്ല വിശപ്പ് അമ്മ ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ട്. പേരിന് ഒന്ന് കൈ കഴുകി കൈ വൃത്തിയാക്കാത്തതിന് അമ്മ ദേഷ്യപ്പെട്ടത് കേട്ടതായിപോലും നടിച്ചില്ല . ഭക്ഷണം കഴിച്ച് വീണ്ടും കളിക്കാൻ ഓടി. വൈകുന്നേരമായപ്പോൾ അതിയായ വയറു വേദന. വേദന കൊണ്ട് സഹികെട്ടു. വീട്ടിൽ നിന്ന് എല്ലാരും പറഞ്ഞു നിന്നോട് പറഞ്ഞതല്ലേ വൃത്തിയായി കൈ കഴുകാൻ. കളിക്കാൻ തന്നെ പോയിക്കൂടാ... കൊറൊണായൊക്കെ പകരുന്ന കാലമാ..... എത്ര വട്ടം നീ കേൾക്കുന്നു കൈ സോപ്പിട്ടു കഴുകാനും സാനിടൈസർ ഉപയോഗിക്കാനും. അങ്ങനെ ഒരു ഗുളിക തിന്നതിന്റെ ഫലമായി ഉറക്കമായി. എനിക്ക് കൊറോണ വന്നേ എന്ന കരച്ചിൽ കേട്ട് വീട്ടിലെല്ലാവരും ഞെട്ടിയുണർന്നു. എന്താ മോളെ എന്ന് അമ്മ ചോദിച്ചു. അപ്പോഴാണ് അതൊരു സ്വപ്നം ആണെന്ന് അറിഞ്ഞത്. ആശുപത്രികിടക്കയിൽ കിടക്കുന്ന സ്വപ്നം. ചുറ്റും മാസ്കും, കൈയുറയും മറ്റും ധരിച്ചു വെള്ള ഉടുപ്പ് അണിഞ്ഞു ഡോക്ടർമാരും നേഴ്സ്മാരും. അവർ കൊറൊണ എന്നൊക്കെ പറയുന്നു. അപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്. ഞാൻ മനസിലുറപ്പിച്ചു. ഇനി ഞാൻ കൈ വൃത്തിയാക്കാതെ ഒന്നും കഴിക്കില്ല. എന്റെ കൂട്ടുകാർക്കും പറഞ്ഞു മനസിലാക്കി കൊടുക്കണം. ശുചിത്വം പാലിക്കും. അമ്മയെയും കെട്ടിപിടിച്ച് ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |