സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ദുഷ്ടതയ്ക്കു നന്മ പോലെ രോഗത്തിന് രോഗപ്രതിരോധമാണ് ശത്രു. ഓരോ മനുഷ്യർക്കും ജന്മനാൽ തന്നെ രോഗപ്രതിരോധ ശേഷി ഉണ്ടാകും. എന്നാൽ ആ ശേഷി മനുഷ്യരിൽ വ്യത്യസ്തമായിരിക്കും.മറ്റൊന്നാണ് കുട്ടികൾക്കുള്ള വൈദ്യശാസ്ത്ര പരമായിട്ടുള്ള കുത്തിവെപ്പുകൾ. അത് പ്രായ ക്രമത്തിൽ കുട്ടികളിൽ നടത്തി വരുന്നു. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും നമ്മുക്ക് രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കാവുന്നതാണ്. ഏതു മനുഷ്യനും സ്വയം നെയ്തെടുക്കാൻ പറ്റുന്നതുമാണ് രോഗപ്രതിരോധം. സാമൂഹ്യ രോഗപ്രതിരോധത്തിന് പകർച്ച വ്യാധിയെ നിഷ്പ്രയാസം നശിപ്പിക്കാൻ കഴിയുന്നു. രോഗങ്ങളെ നമുക്ക് ഒന്നായി പ്രതിരോധിക്കാം. കഴിഞ്ഞ ചില മാസങ്ങളായി നമ്മുടെ ലോകം കോവിഡ് 19എന്ന ഭീതിയിലാണ്. ലക്ഷങ്ങൾ മരിച്ചു വീഴുന്ന ഈ സാഹചര്യത്തിൽ പ്രതിരോധം തന്നെ ആണ് ആവശ്യം. ഇടക്കിടെ കൈകൾ സോപ്പ് ലായനി യോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കന്റ്‌ നേരം കഴുകുക, മറ്റുള്ളവരിൽ നിന്നും ഒരു മീറ്ററോളം അകലം പാലിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോളും തൂവാല ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കുക, സാമൂഹ്യ അകലം പാലിക്കുക, വീട്ടിൽ തന്നെ കഴിയുക, ഇതൊക്കെയാണ് കൊറോണ വൈറസിന് എതിരെ മനുഷ്യർക്ക്‌ ചെയ്യാൻ കഴിയുന്ന വലിയ കാര്യം. ഇത്തിരി നാൾ വീട്ടിലിരിക്കു ഒത്തിരി ജീവൻ രക്ഷിക്കൂ.....

ദേവപ്രിയ പി പി
5 C സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം