സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/അമ്മയെ കൊല്ലരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെ കൊല്ലരുതേ

പ്രകൃതി ഒരുപാട് നല്ല മാതൃത്വ ത്തിനുടമയാണ്, കാരണം നമ്മൾ എന്തിനാ വികൃതി കാണിച്ചാലും അവൾ ഒരുപരിധിവരെ നമ്മോട് ക്ഷമിക്കുന്നു.നമ്മൾ മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും എന്തെല്ലാമാണ് ഒരുക്കി വച്ചിരിക്കുന്നത്? പക്ഷേ മനുഷ്യൻ അതിനോട് വിവേകരഹിതമായി പെരുമാറുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.പിന്നീട് പ്രകൃതി നമ്മോട് ഷോഭിക്കുകയും അത് ഒരു വലിയ പ്രകൃതി ദുരന്തത്തിനു ഇടയാക്കുകയും ചെയ്യുന്നു. വിവേകിയായ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൽ തെല്ലും വിവേകം കാട്ടുന്നില്ല എന്നുള്ളത് വേദനാജനകമായ കാര്യമാണ്. പ്രകൃതിയുടെ വരദാനമാണ് വൃഷങ്ങൾ, അവ നമുക്ക് വിശപ്പടക്കാനും, തണൽ നൽകാനും, ശ്വസിക്കാനും എന്നുവേണ്ട അനേകം കാര്യങ്ങൾക്കായി ഉപകാരപ്പെടുന്നു. എന്നിട്ടും മനുഷ്യൻ അത് സ്വാർത്ഥതാല്പര്യങ്ങൾക്കായി അറുത്തു മാറ്റുന്നു.ഇതുപോലെ തന്നെയാണ് നടികളുടെ അവസ്ഥയും. പ്രകൃതിയുടെ ജല സ്രോതസുകളെ മണലൂറ്റിയും, മാലിന്യം വലിച്ചെറിഞ്ഞും, ഫാക്ടറിമാലിന്യങ്ങൾ ഒഴുക്കിവിട്ടും ഇല്ലാതാക്കുന്നു. വരും തലമുറയോട് തെല്ലും കരുതലില്ലാതെ യാണ് നാം ജീവിക്കുന്നത് എന്നതിൽ തെല്ലും സംശയംഇല്ല. മണ്ണിടിച്ചു കുന്നുകൾ നികത്തിയും, പാറകൾ പൊട്ടിച്ചും, അശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്‌തും, വലിയ കെട്ടിടങ്ങൾ പണിതും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം പ്രകൃതിക്ക് വൻ ഭീഷണിയായി ഉയർന്നിരിക്കുന്നു. മനുഷ്യന്റെ അനാവശ്യ ഇടപെടലുകൾ മൂലം കാടിന്റെ വിസ്തൃതി വർഷം തോറും കുറഞ്ഞു വരുന്നു. ഭൂമിയുടെ 'ശ്വാസകോശം' എന്നറിയപ്പെടുന്ന ആമസോൺ കാടുകൾ പോലും നാശത്തിന്റെ വക്കിലാണ്. അന്തരീക്ഷമലിനീകരണതോത് വർഷാവർഷം ഭീതിപെടുത്തുന്ന നിലയിലേക്കു ഉയർന്നു കൊണ്ടിരിക്കുന്നു. ആഗോളതാപനത്തിനു കാരണമാകുന്ന മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഭൂമി ചുട്ടുപൊള്ളുകയാണ്. നമ്മൾ ഉണർന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. നമ്മുക്ക് പ്രതീക്ഷയും, പ്രചോദനവുമേകുന്ന അനേകം പരിസ്ഥിതി സ്നേഹികളെ നമുക്ക് കാണാം. ഇവർക്കൊപ്പം ചേർന്നുകൊണ്ട് നമുക്കും നമ്മളാൽ കഴിയുന്ന നന്മ പ്രവർത്തികൾ ചെയ്യാം. പച്ചപ്പട്ടു വിരിച്ച വയലുകളേയും, വെള്ളിയരഞ്ഞാണം പോലെ തിളങ്ങുന്ന നദികളെയും, ഇളംകാറ്റിൽ ആടിയുലയുന്ന വൃക്ഷങ്ങളെയും നമുക്ക് അന്യമാകാതെ സംരക്ഷിക്കാം. പ്രകൃതിയെ സ്നേഹിച്, ആ മടിത്തട്ടിൽ നമുക്ക് തലചായ്ച്ചുറങ്ങാം.

രേവതി ഒ. കെ
7 C സെന്റ് മേരീസ്‌ യൂ. പി സ്കൂൾ പയ്യന്നൂർ.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം