സെന്റ് മേരീസ് യു പി എസ് തരിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാർത്ഥികളെ ഭാവനയുടെ ചിറകിൽ ഏറാൻ ഉം പ്രകൃതിയിലേക്ക് കണ്ണും കാതും തുറക്കുവാനും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്തേയ്ക്ക് ചുവടു വെക്കാനും അങ്ങനെ ഒരു നല്ല മനുഷ്യനായി വ്യക്തിത്വം ഉള്ളവനായി വളരുവാനും വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർഥികളെ സഹായിക്കുന്നു ജൂൺ 19 വായനാ ദിന പരിപാടികളോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ സെൻമേരിസ് യുപി സ്കൂളിൽ ആരംഭിച്ചു വായന വാരം ക്വിസ്മത്സരം പുസ്തകാസ്വാദനം ലൈബ്രറി നവീകരണം അമ്മ വായന എല്ലാരും ചൊല്ലണ് തുടങ്ങിയവിവിധപരിപാടികളോടെ ആഘോഷിച്ചു ജൂൺ 5 ബഷീർ അനുസ്മരണ ദിനത്തിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർഥികളും വിദ്യാരംഗം ക്ലബ് അംഗങ്ങളാണ് സ്കൂൾ തുറന്നതിനു ശേഷം എല്ലാ ക്ലാസിലും ലൈബ്രറി വിതരണം നടത്തി പുസ്തകങ്ങളെ സ്നേഹിക്കുവാനും വായിക്കുവാനും എല്ലാ കുട്ടികളും ആരംഭിച്ചു എല്ലാ ദിവസവും പത്രവായന പ്രത്യേക ദിവസങ്ങളിൽ അനുസ്മരണങ്ങൾ പ്രഭാഷണങ്ങൾ ദിനാചരണങ്ങൾ ഇവ നടത്തപ്പെടുന്നു ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സർഗ്ഗ വേളകൾ നടത്തിവരുന്നുണ്ട് സ്കൂളിൽ നടത്തിയ സാഹിത്യ ശിൽപ്പശാലയിൽ എല്ലാ കുട്ടികളും പങ്കെടുത്തു സെൻമേരിസ് യുപി സ്കൂളിലെ എല്ലാ കുട്ടികളും വിദ്യാരംഗം ക്ലബിലെ അംഗങ്ങളാണ്