സെന്റ് മേരീസ് യു പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം
പരിഷ്‌ക്കാരത്തിന്റെ കടന്നുകയറ്റമില്ലാത്ത സ്വാഭാവിക പ്രതികരണങ്ങളുടെ ഉറവിടങ്ങളായ നാടോടിവിജ്ഞാനത്തിന്റെ അലയൊലികൾ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സെന്റ് മേരീസ് യു പി സ്കൂളിൽ നടത്തപ്പെട്ടു. ഊരുവിഭവങ്ങളുടെ തനതായ രുചിയും ഔഷധഗുണങ്ങളും പരിചയപ്പെടുത്തുന്ന "അടുക്കള കാഴ്ചയും "നാടൻപാട്ട് മത്സരവും ,വനവിഭവങ്ങളുടെ പ്രദർശനവും സ്കൂളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നടത്തപെടുകയുണ്ടായി