സെന്റ് മേരീസ് യു പി എസ് തരിയോട്/തിരികെ വിദ്യാലയത്തിലേക്ക് 21
ഇതിനു മുൻപ് നാം ഒരിക്കലും സങ്കല്പിച്ചുപോലും നോക്കാത്ത ഭീതിയിലേക്കും സ്തംഭനത്തിലേക്കും ആണ് ഒരു ചെറിയ വൈറസ് ലോകത്തെ തന്നെയും കൊണ്ടുപോയത് . 2020 മാർച്ച് 10 നു അടയ്ക്കപെട്ട വിദ്യാലയവാതിലുകൾ വലിയ ആവേശത്തോടെയും കുറ്റമറ്റ ജാഗ്രതയിലൂടെയും സുസജ്ജമായ പ്രതിരോധത്തിലൂടെയും കേരളപ്പിറവി ദിനത്തിൽ രണ്ട് ബാച്ചുകളിലായ് സ്കൂൾ പ്രവേശനോത്സവം തരിയോട് സെന്റ് മേരീസ് യു പി സ്കൂളിൽ നടന്നു.
നിശ്ചിത ഇടവേളകളിലുള്ള കോളനി സന്ദർശനത്തിലൂടെയും ഗോത്രസാരഥി പദ്ധതിയിലൂടെയും എസ് ടി വിഭാഗം കുട്ടികളെ മുഴുവനായും വിദ്യാലത്തിൽ എത്തിക്കുവാൻ കഴിഞ്ഞു