സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും

മാനവജനതയാണ് എല്ലാമെന്നഹങ്കരിക്കുന്ന ലോകം ഇന്നു തിരിച്ചറിവിൻറെ നാളുകളിലൂടെ കടന്നുപോകുമ്പോൾ പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും എന്ന വിഷയത്തിൻറെ പ്രസക്തി ഏറുകയാണ്.

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു .അതിശയകരമേന്നേ പറയാനാവൂ ,ഒരു വൈറസിന് ഇത്രയും മരണം വിതക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടേയില്ല. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്നെൻറെ ലോകവും മാനവജനതയും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.ഇവിടെയാണ് ഈ വിഷയം നമ്മെ എന്തോ ഓർമിപ്പിക്കാൻ ശ്രമിക്കുന്നത് .

പരിസ്ഥിതി ,ശുചിത്വം ,രോഗപ്രതിരോധം എന്നിവ ഒരു ചങ്ങലയിലെ 3 കണ്ണികളാണെന്ന് മനസ്സിലാക്കാൻ, ചിന്തിക്കുകയാണെങ്കിൽ ഒരു നിമിഷം മതി . പക്ഷെ നമ്മുടെ ചിന്ത കാര്യമായി ആ വഴിക്ക് പോയിട്ടില്ല എന്നതാണ് വാസ്തവം . നാം ജീവിക്കുന്ന പരിസ്ഥിതി അല്ലെങ്കിൽ ചുറ്റുപാട് നല്ലതല്ലെങ്കിൽ നാം എങ്ങനെ ജീവിക്കും? ശുചിത്വം ,വ്യക്തി ശുചിത്വമോ സാമൂഹ്യശുചിത്വമോ പരിസ്ഥിതി ശുചിത്വമോ ഇല്ലാത്ത പരിസ്ഥിതിയിൽ ഒരു നല്ല ജീവിതം സാധ്യമാകുമോ ? രോഗപ്രതിരോധം സാധ്യമാകുമോ? ഇല്ല എന്നതാണ് ഏക ഉത്തരം .കഴിഞ്ഞകാലത്തെ ചിന്തിക്കാൻ സമയമില്ലിനി ...പ്രവർത്തിക്കാനുള്ള സമയമാണ് ,ഒട്ടും പാഴാക്കാതെ.

പരിസ്ഥിതിയെ ഒരു ചങ്ങാതിയെ പോലെ കാണണം ,സംരക്ഷിക്കണം .മുറിച്ചു കളഞ്ഞ മരങ്ങൾക്കു പകരമായി ,പക്ഷിമൃഗാദികളുടെ വാസസ്ഥലമായ ,അവർക്ക് ഭക്ഷണം നൽകുന്ന ,നമുക്ക് ജീവവായു നൽകുന്ന ഒരായിരം മരങ്ങളെ നട്ടുവളർത്തുക ; മണൽവാരലും കുന്നുകളിടിക്കുന്നതും നെൽപാടങ്ങൾ നികത്തുന്നതും എന്നന്നേക്കു- മായി ഉപേക്ഷിക്കുക.ഇങ്ങനെ എത്രയോ കാര്യങ്ങൾ നമുക്ക് മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്നു

.

സ്വയം ശുചിത്വം പാലിക്കുന്നതും മറ്റുള്ളവരെ അതിനു പ്രേരിപ്പി ക്കുന്നതും ഒരു വലിയ സാമൂഹിക സേവനവും നന്മയുമാണ്.രോഗപ്രതിരോധത്തിന് ഏറ്റവും ഉത്തമം വീണ്ടും മണ്ണിലേക്കിറങ്ങുക എന്നത് മാത്രമാണ്.മണ്ണിലേക്കിറങ്ങി സ്വയം അധ്വാനിച്ചുണ്ടാക്കിയ ജൈവപച്ചക്കറികളും ഫലങ്ങളും കഴിക്കുന്നത് ആരോഗ്യം കുറയ്ക്കുകയല്ല മറിച്ച് രോഗങ്ങളെ തുരത്തിയോടിക്കുക കൂടിയാണ് .

നല്ല പരിസ്ഥിതിയും ശുചിത്വവും അതുവഴിയെല്ലാം നം കരഗതമാക്കുന്ന രോഗപ്രതിരോധശേഷിയുമെല്ലാം ആവശ്യം വരുന്ന ഒരു ഘട്ടം വരുമെന്നല്ല ,ആ കാല ഘട്ടത്തിലൂടെയാണ് നമ്മുടെ ജീവിതനൗക തുഴഞ്ഞു നീങ്ങുന്നത് .കൊവിഡ് 19 എന്ന മഹാവിപത്തിനെ തുരത്തും എന്ന പ്രത്യാശയുമായി.........ഈ പ്രതിസന്ധിയെയും നാം മറികടക്കും എന്ന ആത്മവിശ്വാസത്തോടെ ..അതിജീവിക്കും എന്ന പ്രതീക്ഷയോടെ ഇനിയും നാം മുന്നോട്ട് ..

ഫെമിന ഷെറിൻ കെ
7D സെന്റ്‌ മേരീസ് യു.പി .സ്കൂൾ പുല്ലിശ്ശേരി ,പാലക്കാട്‌ ,മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം