സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ക്ലബ്ബുകൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2016-17
സയൻസ് ക്ലബ്ബ്
|
-
Exhibition
-
Exhibition
-
Exhibition
-
Exhibition
-
science drama
"സയൻഷ്യ(sciencia) എന്ന നാമധേയത്തിൽ സ്കൂളിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലതയോടെനടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.സർഗ്ഗവേള പിരീഡുകളിൽ അരമണിക്കൂർ സയൻസ് ക്വിസ് ക്ലാസ്സുകളിൽ നടത്തുന്നു.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലികളും പ്ലക്കാർഡു്മത്സരങ്ങളുംപ്രസംഗങ്ങളുംനടത്തുന്ന.ഒസോൺദിന,പരിസ്ഥിതിദിന,എയ്ഡ്സ്ദിനംമുതലായപ്രധാനപ്പെട്ടശാസ്ത്രദിനങ്ങളുമായിബന്ധപ്പെട്ട്ശാസ്ത്രജ‍്‍ഞൻമാരുടെജീവചരിത്രംപരിചയപ്പെടുത്തലും ചാർട്ട്,ബഡ്ജ്,കൊളാഷ് .....നിർമ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്ന.സയൻസ്ക്ലബിന്റെആഭിമുഖ്യത്തിൽകുസാറ്റ്മണ്ണുത്തികാർഷികസർവകലാശാല,മ്യഗശാല,ആയുർബഥാനിയ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളർത്താൻ അവസരമൊരുക്കുന്നു.ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി HS,UPവിഭാഗങ്ങൾക്ക് വേർത്തിരിച്ച് സയൻസ് വർക്കിങ്ങ് മോഡൽ,സ്റ്റിൽ മോ-ഡൽ,പ്രോജക്റ്റ്,ക്വിസ്സ്,ടാലന്റ് ടെസ്റ്റ്,സെമിനാർ,നാടകം......സ്കുൾ തലത്തിൽ സംഘടിപ്പിച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും കൂടുതൽ കുട്ടികൾ പൻങ്കെടുത്ത ക്ലാസ്സുകൾക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നു. ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങൾക്ക് ഒരുക്കുന്നു. ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അവരുടെകഴിവ് തെളിയിച്ചിട്ടുണ്ട്."
മാത്‌സ് ക്ലബ്ബ്
|
"കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ നടത്തപ്പെടുന്ന monday mathsമെഗാ ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, പാസ്ക്കൽ നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവയിൽ കുട്ടികൾ ഉത്സുകരാണ്.സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം,ഒാണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്,ക്രിസ്തുമസിനോടു ചേർന്ന് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.സംസ്ഥാന ശാസ്ത്രതല മത്സരത്തിൽ UP SECTION-ലെ ബ്ലേസിൽ ജെയ്ജു A GRADE നേടി.."
എനർജി ക്ലബ്ബ്
|
-
Energy Project
"അദ്ധ്യയന വർഷത്തിൽ ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാൻ ഒാരെോ ക്ളാസ്സിൽ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാർത്ഥികൾക്ക് KSEBയിൽ നിന്നും ഉള്ള റിസോഴ്സ് പെഴ്സൺ ശ്രീ വിനീത് ഇ എം ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊർജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരുടെ ചിത്രങ്ങൾ നോഡൽ ആഫീസറുടെ വിലാസത്തിൽ തപാൽ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനർജിക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊർജ്ജസംരക്ഷണത്തിൽ ബദ്ധശ്രദ്ധരാണ്."
ഇക്കോ ക്ലബ്ബ്
|
-
കൃഷി സംരക്ഷണം
-
-
-
-
-
-
-
-
-
-
stmarys
"Industrial Revolution."
ഐ ടി ക്ലബ്ബ്
|
-
IT Project
"ജുൺ മാസത്തിൽ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ,ഉദ്ഘാടനം ചെയ്യുകയും, പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് ഒാരോ ക്ളാസ്സിൽ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നല്കുകയും ചെയ്തു.ജൂൺ, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ (മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം) നടത്തി.അർഹരായവരെ ഉപജില്ലാമത്സരത്തിൽ പങ്കെടുപ്പിച്ചു.മലയാളം ടൈപ്പിംഗ്,ഐ ടി പ്രൊജക്ട് എന്നിവയിൽ ഒന്നാം സ്ഥാനവും,വെബ് പേജ് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും,മൾട്ടിമീഡിയ പ്രസന്റേഷൻ മൂന്നാം സ്ഥാനവും,ഡിജിറ്റൽ പെയിന്റിംഗ് നാലാം സ്ഥാനവും കരസ്ഥമാക്കിയതോടൊപ്പം അഗ്രിഗേറ്റ് ഫസ്റ്റും നേടി.തുടർച്ചയായി നാലാം പ്രാവശ്യമാണ് ഉപജില്ലാമത്സരത്തിൽ അഗ്രിഗേറ്റ് ഫസ്റ്റ് നേടുന്നത്. റവന്യൂമത്സരത്തിൽ മലയാളം ടൈപ്പിംഗ് ഒന്നാംസ്ഥാനവും ,ഐ ടി പ്രൊജക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സംസ്ഥാന തലമത്സരത്തിൽ എയ്ഞ്ചൽ ബെന്നി ഐ ടി പ്രൊജക്ടിന് രണ്ടാം കരസ്ഥമാക്കി."
ലാംഗ്വേജ് ക്ലബ്ബ്
|
- 1.ENGLISH
"June മാസത്തിൽ inauguration നടത്തി.Skit,Roleplay,Poem,Handwriting,Magazine ,General quiz,Reading,Painting,Cllage,X'mas card making എന്നിവ ക്ലാസ്സടിസ്ഥാനത്തിൽ നടത്തുകയും ഒന്നും,രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു"
- 2.സംസ്കൃതസംഘം
"ദേവഭാഷയായ സംസ്കൃതഭാഷയിൽ നമ്മുടെ വിദ്യാലയം വിദ്യാഭ്യാസ ജില്ലയിൽ ഉന്നതസ്ഥാനം വഹിക്കുന്നുണ്ട്.ജില്ലാതലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കാറുണ്ട്. സംസ്കൃതകലോത്സവത്തിലും നമ്മുടെ വിദ്യാലയം മുൻപന്തിയിൽത്തന്നെയാണ്.."
- 3.ഹിന്ദി
"ഹിന്ദി വാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സമ്മാനങ്ങൾ നടത്തി.നല്കി അഭിനന്ദിച്ചു.സുഗമപരീക്ഷയിൽ സ്ഥിരമായി നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ഉന്നതവിജയം നേടുകയും ചെയ്യാറുണ്ട്. "
ഗാന്ധിദർശൻ
|
-
സ്കൂളിലെ ഗാന്ധിജിയുടെ പ്രതിമ1
-
സ്കൂൾ വൃത്തിയാക്കൽ
"ജുൺ മാസത്തിൽ തന്നെ ഗാന്ധിദർശൻ സംഘടനാപ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ഈ സംഘടനയിലെ അംഗങ്ങളാക്കി.ഒാരോ ക്ലാസ്സിനും ലീഡേഴ്സിനെ തിരഞ്ഞെടുത്തു. ഒരു വർഷത്തെ കർമ്മപരിപാടികൾ തയ്യാറാക്കി.ഒാരോ ക്ലാസ്സിലേക്കും പഠിക്കാനായി ഗാന്ധിജിയുടെ ജീവചര്ത്രം നല്കി.പച്ചക്കറികൃഷി ,മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം വിദ്യാർത്ഥികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ഒക്ടോബർമാസത്തിൽ ക്ലീൻ സ്കൂൾ പദ്ധതി നടപ്പിലാക്കി.മാസത്തിൽ ഒരു തവണ മീറ്റിംഗ് കൂടി വിലയിരുത്തുന്നു.ഒക്ടോബർ മാസത്തിൽ യു പി ,ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആകാശവാണിയിൽ മഴവിൽ പ്രോഗ്രാം ചെയ്തു.അതിന് സമ്മാനമായി ലഭിച്ച തുക സ്കൂളിലെ കാരുണ്യപ്രവർത്തികൾക്കായി ചിലവഴിക്കാൻ നല്കി.സ്വയം തൊഴിൽ പരിശീലിപ്പിക്കാനായി സോപ്പുപൊടി നിർമ്മാണം,ഫിനോയിൽ നിർമ്മാണം,പാഴ്വസ്ത്ക്കൾ ഉപയോഗപ്പെടുത്തൽ എന്നിവ പഠിപ്പിച്ചു വരുന്നു."
സോഷ്യൽ സയൻസ്
|
-
SOCIAL SCIENCE
-
SOCIAL SCIENCE
-
SOCIAL SCIENCE
"സോഷ്യൽ സയൻസ് ക്ലബ് ഞങ്ങളുടെ വിദ്യാലയത്തിൽ SOCIO WAVES എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനത്തിലൂടെ തന്റെ കഴിവ് തെളിയിക്കാൻ എല്ലാവരും പരിശ്രമിക്കുന്നു. സാമൂഹികമാനങ്ങളുള്ള വിഷയങ്ങളെ അതിന്റെ പ്രധാന്യം ഒട്ടും കളയാതെ തന്നെ കുട്ടികളിൽ എത്തിക്കുന്നതിൽ SOCIO WAVES ന് നിർണ്ണായകപങ്കുണ്ട്. അധ്യയവർഷത്തിന്റെ ആരംഭത്തിൽ തന്നെ SOCIO WAVES ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒാരോ ദിനാചരണങ്ങളും അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുകയും ചെയ്യുന്നു.പരിസ്ഥിതിദിനം,സ്വാതന്ത്രദിനം, ചാന്രദിനം,ജനസംഖ്യാദിനം തുടങ്ങി എല്ലാ സാമൂഹികപ്രാധാന്യം ഉള്ള ദിനാചരണങ്ങൾ ഏറെ ഭംഗിയായി ഇവിടെ നടത്തപ്പെടുന്നു. ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ചുമർപത്രിക,കൊളാഷ്,പതിപ്പ്നിർമ്മാണം, പുരാവസ്തുശേഖരണമത്സരം എന്നിവ നടത്തിയത് ഏറെ പ്രശംസനീയമാണ്. ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ക്വിസ്‍മത്സരം പ്രസംഗമത്സരം എന്നിവയും ദേശസ്നേഹം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് നിമിഷപ്രസംഗം,ദേശഭക്തിഗാനം,ക്വിസ്‍മത്സരം എന്നിവയും ഫിലാറ്റലിക് ദിനത്തിനോടനുബന്ധിച്ച് നാണയശേഖരണമത്സരവും നടന്നു.ക്ലബിന്റെ പ്രധാന പ്രവർത്തനമാണ് എക്സിബിഷൻ.ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളിൽ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കുന്നവരും ഏറെയാണ്.പഠന-പാഠ്യേതര വിഷയങ്ങളിൽ ഒന്നുപോലെ പ്രാവീണ്യം തെളിയിക്കാൻ SOCIO WAVES ന്റെ പ്രവർത്തനങ്ങൾ സഹായകമാകുന്നു. ഒാരോ മാസവും അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബോധവൽക്കരണക്ലാസ്സുകൾ നടത്തുന്നു. വിവിധ മത്സരങ്ങളിൽ വിജയം നേടുന്നവരെ ആദരിക്കാൻ മെറിറ്റ് ഡേ ആചരിക്കുന്നു."
കായിക ക്ലബ്ബ്
|
"കായിക ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ ആദ്യആഴ്ചയിൽതന്നെ നടത്തി. കുന്നംകുളം ഉപജില്ലാ മത്സരത്തിൽ ഫുട്ബോൾ-സീനിയർ,ജൂനിയർ കബടി - സീനിയർ,ജൂനിയർ ഷട്ടിൽ - സീനിയർ,ജൂനിയർ ടെന്നീസ് - സീനിയർ,ജൂനിയർ എന്നീ മത്സരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.കബടി - സീനിയർ,ജൂനിയർ ടീമിന് ഒന്നാംസ്ഥാനവും,ഫുട്ബോൾ - സീനിയർ രണ്ടാം സ്ഥാനവും,ടെന്നീസ് - സീനിയർ,ജൂനിയർ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാമത്സരത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ 100m സബ്ജൂനിയർ 2nd, സബ്ജൂനിയർ റിലേ 2nd kids girls relay 2nd senior girls- hammer throw,discuss throw,javelin throw,shot put എന്നിവയ്ക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി.കബടി - സീനിയർ,ജൂനിയർ ടീം റെവന്യു മത്സരത്തിൽ പങ്കെടുക്കുകയും സീനിയർ ടീം മൂന്നാം സ്ഥാനംകരസ്ഥമാക്കുകയും ചെയ്തു. "