സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ആസാദി കാ അമൃത് മഹോത്സവ്

ആസാദി കാ അമൃത് മഹോത്സവ്

ബ്രിട്ടിഷ് അടിച്ചമർത്തലിനെതിരെ പോരാടിയ സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിൻ്റെ ആവേശപൂർവ്വമായ ഓർമ പുതുക്കലാണ് ഓരോ ആഗസ്റ്റ് 15-ഉം. സെൻ്റ് മേരീസ് GHS ചൊവ്വന്നൂർ ഈ ആഗസ്റ്റ് 15 ഉം സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ആഗസ്റ്റ് 10 തിയ്യതി അസംബ്ലിയോടനുബന്ധിച്ച് HM Sr. Kripa യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു.അന്നേ ദിവസം തന്നെ സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചിത്ര പ്രദർശനവും സംഘടിപ്പിച്ചു'.Aug-11 ആം തിയ്യതി അസംബ്ലിയോടനുബന്ധിച്ച് 'ഗാന്ധിമരം' എന്ന പരിപാടി ഗാന്ധിദർശൻ ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.അന്നേ ദിവസം സ്കൂളിൽ കുട്ടികൾക്കായി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്വിസ്സും സംഘടിപ്പിച്ചു' Aug I2 ആo തിയ്യതി സ്കൂൾ ലീഡർ HM ൻ്റെ കയ്യിൽ നിന്ന് ഭരണഘടനയുടെ അമുഖം ഏറ്റുവാങ്ങുകയും മറ്റ് കുട്ടികൾക്കായി ആമുഖം വായിച്ചു കൊടുക്കുകയും ചെയ്തു.അന്നേ ദിവസം പതാക നിർമ്മാണവും പൂക്കൾ നിർമ്മാണ മൽസരവും നടത്തി. Aug 15 ആം തിയ്യതി HM ൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ബഹുമാനപ്പെട്ട റിജോയ് സാർ (BSF) നെ മുഖ്യ അതിഥിയായി ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു, തുടർന്ന് കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും വിവിധ പരിപാടികൾ ഊർജ്ജസ്വലതയോടെ പങ്കെടുത്തു.സെൻ്റ് മേരീസ് ആഗസ്റ്റ് 15 സ്കൂളിൻ്റെ ഒരു ഉത്സവമാക്കി മാറ്റി.