സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ രാജുവിനു കിട്ടിയ പണി

Schoolwiki സംരംഭത്തിൽ നിന്ന്
  രാജുവിനു കിട്ടിയ പണി   

ഒരിടത്തൊരിടത്ത് ഒരു മരംവെട്ടുക്കാരനും അദ്ദേഹത്തിന്റെ കുടുംബവും താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് രാമു. രാമുവിന് ഒറ്റ മകനായിരുന്നു, പേര് അച്ചു. അച്ചുവിനെ ഒരു വലിയ സ്കൂളിൽ ചേർത്ത് പഠിപ്പിക്കണം എന്നായിരുന്നു രാമുവിന്റെ ആഗ്രഹം. അങ്ങനെ മരം വെട്ടി കിട്ടുന്ന പണം രാമു എടുത്തുവച്ച് അച്ചുവിനെ ഒരു നല്ല സ്കൂളിൽ ചേർത്തു. അച്ചു നല്ല ശുചിത്വം ഉള്ള കുട്ടിയായിരുന്നു. അവന്റെ അടുത്തിരിക്കുന്ന കുട്ടിയാണ് രാജു. അവന്റെ അച്ഛൻ ഒരു പണക്കാരനായതുകൊണ്ട് രാജുവിനെ വല്ലാത്ത അഹങ്കാരമാണ്. രാജുവിന് ശുചിത്വം ഉണ്ടായിരുന്നില്ല. അവൻ കൈകൾ കഴുകാതെ കണ്ണിൽ കണ്ടതു മുഴുവൻ വാരി വലിച്ചു തിന്നും. അങ്ങനെ രാജു സഹിക്കാൻ പറ്റാത്ത വയറു വേദനയുമായി ആശുപത്രിയിൽ അഡ്മിറ്റായി.പിന്നെ കുറച്ചു നാളുകൾ കഴിഞ്ഞ് രാജു സ്കൂളിലേക്ക് വന്നപ്പോൾ അച്ചു അവനെ ശുചിത്വം എന്താണെന്നും അതിന്റെ ഉപകാരമെന്തെന്നും പറഞ്ഞു കൊടുത്തു. അന്നു മുതൽ അച്ചു വളരെ നല്ല കുട്ടിയായി മാറി. അച്ചു വളരെ സന്തോഷവാനായി.

( ശുചിത്വം ഉണ്ടെങ്കിൽ രോഗപ്രതിരോധശേഷി ഉണ്ടാവും)


ആർദ്ര ഒ എസ്
7 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ