സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
നമ്മൾ ജീവിക്കുന്ന ഈ പ്രകൃതിയേക്കുറിച്ച് നമ്മുക്ക് എന്തൊക്കെ അറിയാം? ഈ കാലയളവിൽ , ഈ പ്രത്യേക സ്ഥലത്ത് നമ്മൾ - നാം ഓരോരുത്തരും - ആയിരിക്കാൻ ദൈവം നമ്മെ അയച്ചിരിക്കെയാണ് . അതു - കൊണ്ട് നമ്മെ കൂടാതെ പ്രകൃതിക്കോ പ്രകൃതിയെ കൂടാതെ നമ്മുക്കോ ജീവക്കാനാവില്ല, അത്രയേറെ നാം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു . ഈ കാലഘട്ടത്തിൽ നമ്മൾ ഏറ്റവും കൂടുതൽ വളർത്തേണ്ടത് മനുഷ്യനും പ്രകൃതിയുമായിട്ടുള്ള ബന്ധമാണ് . പണ്ടത്തെ കാലത്ത് പ്രകൃതിയുടെ ലോകമെന്നോ മനുഷ്യന്റെ ലോകമെന്നോ ഉള്ള വ്യത്യാസം ഉണ്ടായിരുന്നില്ല . ഈ ഭൂമിയിലെ സമ്പത്തിനെ സംരക്ഷിക്കാനുള്ള ഭരണമേൽപ്പിച്ചാണ് നമ്മെ ഓരോരുത്തരേയും ഭൂമിയിലേക്ക് അയയ്ക്കുന്നത് . എന്നാൽ ഇന്ന് മനുഷ്യർ ഹരിത പൂർണ്ണമായ പ്രകൃതിയെ കാർമേഘമായി രൂപാന്തരപെടുത്തിയിരിക്കുന്നു . ദൈവത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന കടൽ മുതൽ മണ്ണ് വരെ ഇന്ന് വരൾച്ചയുടെ കാഠിന്യത്തിലാണ്. പരിപാലനത്തിൽ നിന്നും അടിച്ചമർത്തി ഭരിക്കാനുള്ള മനുഷ്യന്റെ മനസ്സാണ് ഇതിനു കാരണം. വ്യവസായ വൽക്കരണത്തിനും നഗരവൽകരണത്തിനും വേണ്ടി വനഭൂമി വലിയ അളവിൽ വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇത് പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുന്നു. അത്തരം സ്ഥലങ്ങളിൽ പ്രളയം ,വരൾച്ച, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകുന്നു. ഈ ദുരന്തങ്ങൾക്കു കാരണം നമ്മുടെ ഓരോരുടേയും അത്യാഗ്രഹമാണെന്ന് നാം തിരിച്ചറിയണം. ഈ കാലത്ത് ഗ്രാമത്തിലോ നഗരത്തിലോ ജീവിക്കുന്നവർക്ക് പ്രകൃതിയെ അറിയുക എന്നത് അത്ര നിർബന്ധമല്ലാതായിരിക്കുന്നു. എന്നാൽ പണ്ടത്തെ കാലത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ല. വിദ്യാലയത്തിൽ നിന്നും പ്രകൃതിയെ പഠിക്കുന്നതോടൊപ്പം പ്രകൃതിയിൽ നിന്നും ദിവസേന പാഠങ്ങൾ പഠിച്ചിരുന്നു. ജീവിതത്തിന്റെ എതാവശ്യത്തിനും അത് മരുന്നായാലും ഭക്ഷണമായാലും പരിസ്ഥിതിയെ സമീപിച്ചേ പറ്റു. കഴിക്കുന്ന അരി വരുന്നത് ചുറ്റുമുള്ള പാടത്തു നിന്ന് , ഓണത്തിന് പൂ പറിക്കുന്നതിന് മലയിൽ നിന്ന് , കുളിക്കാൻ താളി പറമ്പിൽ നിന്ന്, കുളിക്കുന്നതും കളിക്കുന്നതും കുളത്തിൽ. ഇത് മാത്രമല്ല ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും പ്രകൃതി ഒരു ആശ്രയമായിരുന്നു. അന്നൊക്കെ പ്രകൃതിയെ സംരക്ഷിക്കുക എന്നത് വലിയ ഒരു കാര്യമായിരുന്നു , എന്നാൽ ഇന്ന് അത് ഇല്ല, സംരക്ഷിച്ചാൽ എന്ത് സംരക്ഷില്ലെങ്കിൽ എന്ത്? ആർക്കും ഒന്നും ഇല്ല എന്ത് പറഞ്ഞാലും പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ് അതിനായ് നമ്മുക്ക് കൈകോർക്കാം ... 'ഭൂമിയെ സംരക്ഷിക്കുക പ്രകൃതിയെ നിലനിർത്തുക
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം