സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ ഇത്തിരി കുഞ്ഞൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരി കുഞ്ഞൻ കൊറോണ     

എങ്ങും വിജനമായ വീഥികൾ, ആളും ആരവവും ഒഴിഞ്ഞ മൈതാനങ്ങൾ. മനുഷ്യൻ കയ്യേറിയിരുന്ന ഇരിപ്പിടങ്ങളെല്ലാം വീണ്ടും പക്ഷിമൃഗാദികളുടെ കേളീരംഗങ്ങളായി കഴിഞ്ഞിരിക്കുന്നു. ഞാൻ മുമ്പെങ്ങും കാണാത്തതും കേൾക്കാത്തതുമായ അവസ്ഥയില്ലടയാണ് ഉണരുന്നത്. വാഹനങ്ങളുടെയും മറ്റും ബഹളത്തിന് പകരം പക്ഷികളുടെയും മറ്റും മധുരഗാനങ്ങൾ കേൾക്കാം. തെളിഞ്ഞ ആകാശം, ശുദ്ധമായ വായു, മാലിന്യമുക്തമായ ജലാശയങ്ങൾ ഇതെല്ലാം കാണുമ്പോൾ തോന്നും കൊറോണയെന്ന ഇത്തിരികുഞ്ഞൻ ഭീകരൻ വിരുന്നെത്തിയത് എന്തിന്റെയുമൊക്കെ ശുദ്ധികലശത്തിനാണെന്ന്. നമ്മളെയെല്ലാം ആ പഴയ ഗ്രഹാന്തരീക്ഷത്തിലേക്ക് മടക്കികൊണ്ടുപോകാൻ അവന് കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആർത്തിക്കും സ്വാർത്ഥ തക്കം വേണ്ടി ഭൂമാതാവിനെയും, ഭൂമിയിലെ സകല ചരാചരങ്ങളെയും ചൂഷണം ചെയ്തും, നശിപ്പിച്ചും നമ്മുടെ ആവാസവ്യവസ്ഥയെ ആകെ താറുമാറാക്കിയിരിക്കുന്നു. നാളത്തെ തലമുറയ്ക്ക് ബാക്കി വെയ്ക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് ഇന്നത്തെ തലമുറ ഓടിക്കൊണ്ടിരുന്നത്. അതിൽനിന്നും ഒരു വീണ്ടുവിചാരത്തോടെയുള്ള തിരിച്ചുവരവിന് നിമിത്തമായി കൊറോണ. നമ്മുടെ മാനസികോല്ലാസത്തിനും വീടിന്റെ സൗന്ദര്യത്തിനും വേണ്ടി ജലാശയങ്ങളിൽ നീന്തിത്തുടിക്കുന്ന വർണമത്സ്യങ്ങളെ ചില്ലുകൂട്ടിൽ അടച്ചും ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെയും, ഓടിക്കളിക്കന്ന മൃഗങ്ങളെ കൂട്ടിലടച്ചും രസിച്ചിരുന്ന മനുഷ്യമൃഗങ്ങളെ വീടുന്ന കൂട്ടിലിടാൻ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ഈ വൈറസിന് കഴിഞ്ഞിരിക്കുന്നു." ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " എന്ന കവി വചനം മനുഷ്യമനസ്സുകളിൽ ഓടിക്കളിക്കുന്നു. എന്തായാലും ഈ ലോക്ഡൗൺ എന്ന ബന്ധനം കുടുംബബന്ധങ്ങൾ ശക്തമാക്കി. മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹം എന്ന വികാരം വീണ്ടും തിരിച്ചുകിട്ടി. കുട്ടികൾക്ക് മാതാപിതാക്കളുടെയും മാതാപിതാക്കൾക്ക് കുട്ടികളുടെയും സ്നേഹം അനുഭവിക്കാൻ കൂടുതൽ അവസരമായി. കുഞ്ഞുങ്ങളോടൊപ്പം ചേർന്ന് മുതിർന്നവരും അവരുടെ കുട്ടികാലത്തേക്ക് മടങ്ങിപ്പോയി, കുട്ടികളായി മാറുന്ന നല്ല കാഴചകൾ. പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത പലതരം കളികളും മറ്റും കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവമായി മാറുന്നു. ഒന്നിനം നേരമില്ലാതെ ഓടിക്കൊണ്ടിരുന്നവർക്ക് ധാരാളം സമയം കിട്ടിയിരിക്കുന്നു. എന്തിന് വേണ്ടിയാണ് നമ്മളിനിങ്ങനെ ഓടിക്കൊണ്ടിരുന്നത് എന്ന വീണ്ടുവിചാരം മനുഷ്യനിൽ വന്നു ചേർന്നു.ഭക്ഷണകാര്യത്തിൽ മക്കളുടെ വാശിക്കു മുന്നിൽ മുട്ടുകുത്തിയിരുന്ന മാതാപിതാക്കൾ തങ്ങൾ എന്തു വിഭവമൊരുക്കിയാലും കഴിക്കുന്ന മക്കള കണ്ട് സന്തോഷിക്കുന്നു.എന്തിനേറെ പറയുന്നു നമ്മൾ വീട്ടിലിരിക്കാൻ പഠിച്ചു. വീടാണ് ഏറ്റവും വലിയ "സ്വർഗ്ഗം" എന്ന് നമ്മൾ ആഴത്തിൽ ഗ്രഹിച്ചു. എന്തൊക്കെയയായും ഒരു പാട് ജീവനുകളെ കൊറോണ കൊണ്ടുപോയി. ഒരുപാട് പേർ അസുഖവുമായി മല്ലിടുന്നു. അവർക്ക് വേണ്ടി നമുക്ക് മനസ്സുരികി പ്രാർത്ഥിക്കാം. കൊറോണ ഭയമല്ല ജാഗ്രതയാണ് വേണ്ടത്" അതെ വ്യക്തിശുചിത്വം ശീലമാക്കാം. അതോടൊപ്പം കുടുംബശുചിത്വം, പരിസരശുചിത്വം ഒക്കെ ശീലമാക്കി, അങ്ങിനെ നാടും നഗരവും മാലിന്യമുക്തമാക്കി നമ്മുടെ ഭൂമിയെയും സ്വർഗ്ഗമാക്കി മാറ്റാം. അതെ "ദൈവത്തിന്റെ സ്വന്തം നാട് ". വെറും വാക്കുകളിലൊതുങ്ങാതെ അതിനെ യാഥാർത്ഥ്യമാക്കി മാറ്റാം. അതോടൊപ്പം കൊറോണക്കെതിരെ പ്രതിരോധം തീർക്കാൻ ശക്തമായി പോരാടുന്ന ആരോഗ്യപ്രവർത്തകരെയും ഭരണാധികാരികളെയും നമുക്ക് ഓർക്കാം. അവരോടൊപ്പം ഒരു കൈത്താങ്ങായ് നമുക്ക് അണിചേരാം. പ്രത്യേകിച്ച് നമ്മുടെ ഷൈലജ ടീച്ചറെയും നന്ദിയോടെ ഓർക്കാം.

           Stay Home
           Stay Safe
ആഞ്ചലോഎം.ജെ
5 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം