സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം ,പരിസ്ഥി ,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ,പരിസ്ഥിതി ,രോഗപ്രതിരോധം      

ഈ കോവിഡ് 19കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന വിഷയം തന്നെയാണ് ശുചിത്വം , പരിസ്ഥി ,രോഗപ്രതിരോധം എന്നത് .

  ശുചിത്വം : ഹെെദ്ദീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന പദമാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായി ഹെെദ്ദീയയുടെ പേരിൽ നിന്നാണ് ശുചിത്വം എന്ന വാക്കുണ്ടായത് .ആയതിനാൽ ആരോഗ്യം ,വെടുപ്പ് ,ശുദ്ധി ,

എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്ല്യ അർത്ഥത്തില ശുചിത്വം എന്ന വാക്കുപയോഗിക്കുന്നു

   പരിസ്ഥിതി : ഭാരതീയ ചിന്തകർ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു .മനുഷ്യനു ചുറ്റും കാണുന്നതും പ്രക്യതിദത്ത്വവുമായ അവസ്ഥയാണ് പ്രക്യതി എന്നത് .എല്ലാ വിധത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ചേർന്നതാണ് പ്രക്യതി . ഇതൊരു ദെെവഘടനയാണ് . പരസ്പരാശ്രയത്തോടുക്കൂടിയാണ് സസ്യവർഗ്ഗവും ജന്തുവർഗ്ഗവും വർത്തിക്കുന്നത് .പ്രക്യതിയെ ആശ്രയിച്ചാണ് നാം കഴിയുന്നത്
  രോഗപ്രതിരോധം : നാം ശുചിത്വം ഉള്ളവരായിരിക്കുന്നതുപോലെ തന്നെ പരിസരശുചിത്വമുള്ളവരായാൽ ഇന്നു നമ്മുടെ ലോകത്തിൽ പടർന്നുകൊണ്ടിരിക്കുന്ന രോഗങ്ങളെ ഒരു പരിതിവരെ പ്രതിരോധിക്കാൻ സാധിക്കും .രോഗപ്രതിരോധത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കാര്യങ്ങളാണ് ശുചിത്വം ,പരിസ്ഥി എന്നത് .വ്യക്തിശുചിത്വവും പരിസ്ഥിശുചിത്വവും ക്യത്യമായി പാലിച്ച് നമ്മുക്ക് രോഗത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തയ്യാറാക്കാം.
സാനിയ വി എസ്
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം