സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ

നേരിടാം മഹാവിപത്തിനെ ഒറ്റക്കെട്ടായി ആമുഖം ചൈനയിലെ വുഹാനിൽ നിന്നു പൊട്ടി പുറപ്പെട്ടതാണെന്നു പറയപ്പെടുന്ന ഒരു കുഞ്ഞൻ വൈറസ് അതാണ് കൊവിഡ് 19 എന്ന മഹാമാരി ഒരു മഹാമാരിയായി ലോകം ഇതിനെ വിശേഷിപ്പിക്കാമെങ്കിൽ അതെത്ര ഭയാനകമാണെന്നു ഊഹിക്കാമല്ലോ?' ഇന്ന് ആ വൈറസിനു മുന്നിൽ ലോകം പതറി നിൽക്കുകയാണ് . പതിനായിരക്കണക്കിനു ആളുകളുടെ ജീവനും ലക്ഷക്കണക്കിനു ആളുകൾ ഇതിന്റെ പിടിയിലുമാണ് . ലോകം ഇന്ന് ഒന്നടങ്കം കോ വിഡ് എന്ന ഇത്തിരി പോന്ന വൈറസിന് മുന്നിൽ പതറി. നിൽക്കുകയാണ്‌. എവിടെ നിന്നു വന്നു കൊവിഡ് എന്ന മഹാമാരി. ഇറ്റലി, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങളെ ഒന്നടങ്കം പിടിച്ചുകുലുക്കിയ വൈറസാണിത് .എന്തിനേറേ പറയുന്നു അമേരിക്ക പോലുള്ള വികസിത രാജ്യം പേലും ഈ കൊടുങ്കാറ്റിനു മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്. ഇതു വരെ ഒരു വാക്സിൻ പോലും കൊറോണക്കായി കണ്ടു പിടിച്ചിട്ടില്ല.അതുവരെ നമുക്ക് ശുചിത്വം തന്നെ പ്രതിരോധത്തിന്റെ മറ്റൊരു ഘടകമായി നമ്മുടെ ശീലങ്ങളിൽ ഉൾപ്പെടുത്താം . ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ,സാനിറ്റെസർ പോലുള്ള അണുനാശിനി കൊണ്ടോ കൈ കഴുകുക.ഇതാണ് നാം അദ്യം എടുക്കേണ്ട തീരുമാനങ്ങൾ .കൊറോണയെ തുരത്താനായി നമ്മുടെ രാജ്യംതന്നെ തന്നെ നമുക്ക് ലോക്ക് ഡൗൺ മൂലം അടച്ചിടേണ്ടി വന്നു. എന്നാൽ ആ തീരുമാനം മൂലം നമ്മുടെ രാജ്യം പ്രതിരോധത്തിന്റെ പാതയിലാണ് നിൽക്കുന്നത്. മനുഷ്യനിലും പക്ഷികളിലും രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ . കേരളത്തിൽ ആദ്യഘട്ടം നിയന്ത്രിച്ചു വന്നു കൊണ്ടിരിക്കെയാണ് .രണ്ടാം ഘട്ടം രോഗത്തിന്റെ സമൂഹ വ്യാപനത്തിനു തടയിടാനാണ് ലോക്ക് ഡൗൺപ്രഖ്യാപിച്ചത്. ശ്വാസകോശത്തെയും വൃക്കയെയും ബാധിച്ചാണ് ഇതിന്റെ മരണം സംഭവിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന എന്നിവയെല്ലാമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ. എങ്ങനെയാണ് ഈ വൈറസ് വ്യാപിക്കുന്നത് ?. നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നമ്മുടെ വായിൽ നിന്ന് പുറത്തേക്കു വരുന്ന സ്രവങ്ങൾ വായുവിലൂടെ പടരുകയും അത് മറ്റുള്ളവരിലേക്ക് എത്തുകയും അങ്ങനെ രോഗവ്യാപനം ഉണ്ടാകുകയും ചെയ്യും അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാം പറയുന്നത് രോഗത്തിന്റെ സമൂഹ വ്യാപനം നടന്നിട്ടുള്ളത് ചില രാജ്യങ്ങളിലും ചില സംസ്ഥാനങ്ങളിലുമാണ്. ലോക്ക് ഡൗൺ കാരണം നമ്മുടെ രാജ്യത്തെ സമൂഹ വ്യാപനം തടയാൻ പറ്റി എന്നുള്ളതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ മഹാരാഷ്ട്രയിലും കേരളത്തിൽ കാസർകോടുമാണ്. അതിനായുള്ള പ്രതിരോധ മാർഗങ്ങളാണ് പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക. പുറത്തു പോയി വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. മൂക്ക് ,വായ കണ്ണ് എന്നിവിടങ്ങളിൽ കഴിയുന്നിടം സ്പർശിക്കാതിരിക്കുക .പനി, ചുമ, തൊണ്ടവേദന എന്നീ രോലക്ഷങ്ങൾ കാണുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. മാസ്ക് നിർബന്ധമായി ധരിക്കുക. ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക .പ്രവാസികൾ വരുകയാണെങ്കിൽ പതിനാലോ, ഇതു ദിവസം നിരീ പ്രവാസികൾ വരുകയാണെങ്കിൽ പതിനാലോ ഇരുപതോ ദിവസം നിരീക്ഷണത്തിൽ ഇരിക്കാൻ പറയുക. നാം എന്തായാലും ഈ മഹാമാരിയെ അതിജീവിക്കും കാരണം കൊറോണയെ പോലെ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വൈറസായിരുന്നു നിപ വൈറസ്. എന്നാൽ നാം ഒറ്റക്കെട്ടായി നാം ഇതിനേയും നേരിടും ഒറ്റക്കെട്ടായി നിൽക്കാം ഏതു മഹാമാരിയെയും ഒന്നിച്ച് ചെറുക്കാം...

ഗോപിക റ്റി പി
6C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം