സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മാറി വന്ന ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറി വന്ന ശീലങ്ങൾ      

ശരിക്കും നമ്മൾ പ്രതിരോധം തുടങ്ങേണ്ടത് ഇപ്പോഴായിരുന്നോ? അല്ല ഇത് നമ്മൾ ശീലിച്ചു വന്നിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള ഈ വിപത്തിനെ നമ്മൾ ഇത്രക്ക് ഭയക്കേണ്ടിയിരുന്നോ? ഒരിക്കലുമില്ല നമ്മുടെ പൂർവികർ ചെയ്തു വന്നിരുന്ന കുറെ നല്ല ശീലങ്ങൾ ഉണ്ടായിരുന്നു. അത് അവരുടെ ജീവിതചര്യ ആയിരുന്നു. രോഗത്തെ പേടിച്ചോ പ്രതിരോധം എന്താണെന്നു അറിഞ്ഞോ അല്ല അവർ അത് ചെയ്തിരുന്നത്. തലമുറകൾ മാറി വന്നപ്പോഴേക്കും ആ ശീലങ്ങൾ എല്ലാം നമ്മെ വിട്ട് പോയിരുന്നു. മാറി വന്ന ശീലങ്ങൾ നമ്മെ ഈ അവസ്ഥയിൽ എത്തിച്ചു. പുറത്തു പോയി വരുമ്പോൾ കൈകാലുകൾ കഴുകി അല്ലാതെ നമ്മുടെ പൂർവികർ അകത്തേക്ക് കയറുമായിരുന്നില്ല. അതുകൊണ്ട് തന്നെ അവരാരും ഇങ്ങനെ ഒരു പരീക്ഷണത്തിൽ പെട്ടിട്ടില്ല.നമ്മൾ ശുചിത്വം പാലിക്കുന്നതിന് ഒപ്പം പരിസ്ഥിതിയും വൃത്തിയോടെ സൂക്ഷിക്കുക എന്ന ഒരു പ്രതിജ്ഞ കൂടി നാം എടുക്കേണ്ടി യിരിക്കുന്നു. നമ്മൾ തുടങ്ങിവെയ്ക്കുന്ന ഈ ശീലങ്ങൾ വരും തലമുറക്ക് ഒരു പ്രചോദനം ആവട്ടെ ! പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനാവും ആണ് നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ദേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ ആണ്. രോഗം വന്നു പ്രതിരോധം നടത്തുന്നതിനേക്കാൾ ഉത്തമം അത് വരാതെ നോക്കുന്നത് ആണ്. അതിനായി നാം ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവ നമ്മുടെ ജീവിത രീതി ആക്കി മാറ്റാം. അതുതന്നെ ആണ് രോഗപ്രതിരോധവും. Covid 19 എന്ന മഹാമാരി തുടച്ചുനീക്കുന്നതിനായി നമുക്കെല്ലാവർക്കും ഈ പ്രതിജ്ഞ എടുക്കാം.


നിത നൗറിൻ
9 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം