സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം

പ്രകൃതിയുടെ വിലാപം      

നമ്മുക്ക് അറിയാമല്ലോ ഇന്ന് നമ്മുടെ പ്രകൃതി മാലിന്യം കൊണ്ട് നിറഞ്ഞത് ആണ് എന്ന്. അത് ഉണ്ടാക്കി വെയ്ക്കുന്നതും നമ്മളാണ്. അത് നീക്കം ചെയ്യാനുള്ള ബാധ്യത നമ്മുടേത് ആണ്. എന്നാൽ മാലിന്യം എറിഞ്ഞു പരിസ്ഥിതിയെ നശിപ്പിക്കുക എന്ന ലക്ഷ്യം അല്ലാതെ, അത് വൃത്തിയാക്കി പരിസ്ഥിതിയുടെ സംരക്ഷണം നമ്മൾ തന്നെയാണ് ചെയ്യേണ്ടത് എന്ന ലക്ഷ്യം ആർക്കും ഇന്നില്ല. പരിസ്ഥിതി നമ്മുടേത് മാത്രം ആണ്. അതിനാൽ നമ്മളാണ് അതിനെ സംരക്ഷിക്കാൻ തയ്യാറായി വരേണ്ടത്. അതിന് ആദ്യ നമ്മൾ ശുചിത്വം ഉള്ളവർ ആകണം. എന്തിനും വ്യക്തി ശുചിത്വം എന്നത് അനിവാര്യമാണ്. ആദ്യം തന്നെ അത് എന്തെന്ന് നാം തിരിച്ചറിയണം. അങ്ങനെ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ മാത്രമേ നമ്മുക്ക് മുന്നോട്ട് പോകാൻ കഴിയൂ. അങ്ങനെ പോയാൽ നമ്മുക്ക് എളുപ്പത്തിൽ പരിസ്ഥിതിയെ ശുചീകരിക്കാൻ സാധിക്കും. ഇത്തരം ശുചിത്വം വഴി പല രോഗങ്ങളെ മാറ്റാൻ സാധിക്കും. അത്പോലെ പല പരിസ്ഥിതി പ്രശ്നവും നമ്മുക്ക് മാറ്റാൻ കഴിയും. ഉദാ :വായു പോലുള്ള പല തരം മലിനീകരണങ്ങൾ. കുടുതലും മനുഷ്യർ പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിഞ്ഞു ചേരാത്ത മാലിന്യങ്ങൾ ആണ് വലിച്ചെറിയുന്നത് . അത് വലിച്ചെറിയുന്ന സമയത്ത് പിന്നീട് എന്തു മാത്രം പ്രശ്നങ്ങൾ മനുഷ്യൻ തന്നെ നേരിടണം എന്ന് അവൻ മനസ്സിലാക്കുന്നില്ല. താൻ ചെയുന്ന ഈ ദുഷ്ട പ്രവർത്തനങ്ങൾക്കു ഒരുനാൾ താൻ തന്നെ അനുഭവിക്കും എന്ന് അവൻ തിരിച്ചറിയുന്നില്ല, ചിന്തിക്കുന്നില്ല. പരിസ്ഥിതി നമ്മുടെ മാതാവ് ആണെന്ന തിരിച്ചറിവ് ഓരോ മനുഷ്യനും ഉണ്ടാകണം. ഇന്ന് നമ്മുക്ക് അറിയാം കോവിഡ് -19 എന്ന മഹാ സംഭവം ലോകത്തു ആകെ പടർന്നു വരുകയാണ് എന്ന വ്യവസ്ഥ. ചൈനയിലെ വുഹാനിൽ നിന്ന് ഉടൽ എടുത്ത ഈ വൈറസ് ഇപ്പോൾ ലോകത്തെ ആകെ ഞെക്കി കൊല്ലുന്നു. ലക്ഷകണക്കിന് ആളുകൾ മരണപെട്ടു. എന്നാൽ ഇപ്പോഴും ഈ സാഹചര്യത്തിൽ, മനുഷ്യന്റെ കൊടുംക്രൂരതകൾക്ക് ഒരു വിധ മാറ്റവും നടന്നിട്ടില്ല എന്ന യാഥാർഥ്യം നാം അറിയേണ്ട ഒന്നാണ്. എന്നാൽ അവൻ അറിയുന്നില്ല താൻ പ്രകൃതിയുടെ മേൽ നടത്തിയ ഓരോ തെറ്റിനും സർവേശ്വരൻ തങ്ങൾക്ക് നൽകുന്ന ശിക്ഷകളിൽ ഒന്നാണ് ഇതെന്ന്. പലതരം രോഗങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും മനുഷ്യനെ മരണത്തിലേക്ക് ആനയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഇപ്പോഴും അവൻ മനസ്സിലാക്കുന്നില്ല. അവൻ അറിയണം പ്രകൃതി എന്തെന്ന്, ആരെന്ന്. മണ്ണിനെ തിരിച്ചറിയാനും, സ്നേഹിക്കാനും ഓരോരുത്തർക്കും കഴിയണം. എങ്കിൽ മാത്രമേ അവനു പ്രകൃതിയോട് അടുക്കാൻ സാധിക്കുക്കുകയുള്ളൂ. നമ്മൾ ഓരോരുത്തരും പ്രകൃതി സ്നേഹികൾ ആകണം. പരിസ്ഥിതിയെ സ്നേഹിക്കുന്നതു വഴി അവയൊക്കെ എന്തെന്ന് എളുപ്പത്തിൽ നമ്മുക്ക് മനസ്സിലാക്കാനും കഴിയും. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതിനൊന്നും സമയമില്ല. വേഗത കൂടുതൽ ഉള്ള ഇന്റർനെറ്റ്‌ വസ്തുക്കളോട് ആണ് അവനു എന്നും, എപ്പോഴും പ്രിയം. എന്നാൽ അത് മാറണം, മാറ്റിയെടുക്കണം. പരിസ്ഥിതിയെ സ്നേഹിക്കുന്നത് വഴി എന്തൊക്കെ ഗുണങ്ങൾ ആണ് ലഭിക്കുന്നതു എന്ന് അവൻ അറിയണം. അതിനായി നമ്മുക്ക് ഒരുമിച്ച് പരിശ്രമം നടത്തി പരിസ്ഥിതിയെ സ്നേഹിക്കുന്ന ഒരു നല്ല തലമുറയെ കണ്ടെത്താം. ഒരു തൈ നടാം കുഞ്ഞു മക്കൾക്ക്‌ വേണ്ടി.... ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി.... ഇതാവണം പ്രകൃതിയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും ഉള്ളിൽ ഉയരാൻ പാടുള്ള വചനം അല്ലെങ്കിൽ മുദ്രവാക്യം.... അത് കണ്ണുകളിൽ അഗ്നി ചൂളകളീയി മാറണം, കാതുകളിൽ അത് ഇടിമിന്നൽ ആവുകയും, മനസ്സിൽ അത് അലയടിക്കുന്നതുമാകട്ടെ. മാറാം നമ്മുക്ക് ഓരോരുത്തർക്കും നല്ല നാളെയ്ക്കായി........

സമർപ്പണം


അശ്വതി. പി. സത്യൻ
9 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം