സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നമ്മുടെ ജിവൻ അപകടത്തിലാക്കണമോ?

നമ്മുടെ ജിവൻ അപകടത്തിലാക്കണമോ?      
ശുചിത്വമാണ് നമ്മുടെയെല്ലാവരുടെയും ഡിക്ഷ്ണറിയിൽ ഉണ്ടാക്കേണ്ടത്. അതില്ലെങ്കിൽ നമ്മുക്ക് രോഗപ്രതിരോധമുണ്ടാകില്ല. നമ്മുടെ പ്രക്യതിയും നശിക്കും. ജീവന് അപകടകരമായ പ്രവ്യത്തികൾ ഒഴിവാക്കാം ജീവനും പ്രക്യതിയും സംരക്ഷിക്കാം. അന്തരീക്ഷത്തെ വിഷമയമാക്കുന്ന  പ്രവ്യത്തിയാണ് പ്ലാസ്റ്റിക്ക് കത്തിക്കുന്നത്. നമുക്ക് അത് ഒഴിവാക്കാം. ശുദ്ധവായു ശ്വസിക്കാം.മാലിന്യങ്ങൾ സ്യഷ്ടിക്കുന്നവർ തന്നെ അത് സംസ്ക്കരിക്കുകയും വേണം. നമ്മുടെ പരിസരം മാലിന്യകൂമ്പാരമായി മാറാൻ അനുവദിക്കാതിരിക്കുക. മാലിന്യത്തിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. മാലിന്യങ്ങൾ കത്തിക്കരുത്, വലിച്ചെറിയരുത്. തരംതിരിക്കാം, ശാസ്ത്രീയമായി സംസ്ക്കരിക്കാം. ജലം ജീവാമൃതമാണ്. ജലസ്രോതസ്സുക്കൾ മാലിന്യം കലരാതെ പവിത്രമായി സൂക്ഷിക്കാം. നമ്മുടെ പ്രക്യതിയെ സംരക്ഷിക്കാം. നമ്മുടെ പരിസരം ശുചിത്വമായാലേ നമുക്ക് രോഗം വരാതിരിക്കുകയുള്ളൂ. ആരോഗ്യം നമ്മുടെ സമ്പത്ത്. സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം. നമ്മുടെ ജീവൻ നമ്മൾ അപകടത്തിലാക്കരുത്. അതുപോലെ തന്നെ നമുക്ക് നമ്മുടെ  പ്രക്യതിയെ സംരക്ഷിക്കാം. വായുവും, വെള്ളവും, മണ്ണും മലിനമാക്കുന്നവർക്കെതിരെ നമ്മുക്ക് കെെക്കോർക്കാം
ദേവിക കെ എസ്
8B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം