സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരവ്      

ഒരു മനോഹരമായ ഗ്രാമം . കുന്നും പുഴയും കാടും മേടുമെല്ലാം നിറഞ്ഞ ഒരു ഗ്രാമം . ആ ഗ്രാമം പോലെത്തന്നെ മനോഹരമായിരുന്നു അവിടുത്തെ ആളുകളുടെ മനസ്സും . എന്നാൽ തൊട്ടടുത്തുള്ള ഗ്രാമം ഗ്രാമമെന്നു പോലും പറയാൻ പറ്റാത്തവിധം പട്ടണത്തോട് സാദൃശ്യമുള്ളതായിരുന്നു. അവിടെ ഒരു പുല്ലുപോലും മുളയ്ക്കാറില്ല കുന്നുകളുടെ സ്ഥാനത്ത് വലിയ വലിയ മാലിന്യക്കൂമ്പാരങ്ങൾ . മരങ്ങളുടെ സ്ഥാനത്ത് വലിയ വലിയ കെട്ടിടങ്ങൾ . മണ്ണിനെ വെറുക്കുന്ന മനുഷ്യർ. മണ്ണ് ദേഹത്തു പറ്റുന്നത് അറപ്പോടെയു വെറുപ്പോടെയും കാണുന്നവർ . അവർ പൂച്ചെടികൾക്കുപകരം പ്ലാസ്റ്റിക് ചെടികൾ നടുന്നു. ഒരിക്കൽ ഒരു പട്ടണ വാസി ആഗ്രാമത്തിലേക്കെത്തുന്നു. അയാൾ പട്ടണത്തെക്കുറിച്ച് ഗ്രാമത്തിലെ മനുഷ്യരോട് പറഞ്ഞു. അവരെല്ലാം ആഗ്രാമത്തെ ഒരു പട്ടണമായി കാണാനാഗ്രഹിച്ചു.മരങ്ങൾ വെട്ടി , കുന്നുകൾ നിരത്തി , പാടങ്ങൾ മണ്ണിട്ടു തൂർത്തു. പുഴയിലെ വെള്ളമെല്ലാം വറ്റി. ഫ്ലാറ്റുകൾ വന്നു. ഫാക്ടറികൾ വന്നു. ആഗോള താപനം, ജലദൗർലഭ്യം എന്നിവയാൽ ഗ്രാമമാസികൾ പൊറുതിമുട്ടി. ഈ അവസ്ഥയിൽ അവർ തന്റെ ഗ്രാമത്തെ ഓർത്ത് ദുഃഖിച്ചു. കുറ്റബോധത്തോടെ തലകുനിച്ചു. ഞങ്ങൾ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ അവർ മണ്ണിലേക്കിറങ്ങി. പ്രകൃതിയുടെ മക്കളായി പരിസ്ഥിതിയെ സംരക്ഷിക്കുവാനായി മരങ്ങൾ നട്ടുവളർത്തി. അങ്ങനെ പരിസ്ഥിതിയ്ക്ക് പ്രാധാന്യമുള്ള ഒരു ശുചിത്വ ഗ്രാമമായി അവിടം മാറി.

സാന്ദ്ര എം
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ