സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ജീവന്റെ മുന്നോട്ടുള്ള നിലനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ജീവന്റെ മുന്നോട്ടുള്ള നിലനിൽപ്പ്      
ഇന്നത്തെ തലമുറ അനുഭവിക്കുന്ന കൊടിയ ദുരിതത്തിനും ക്ലേശങ്ങൾക്കും കാരണം മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള  കടന്നുകയറ്റവും അതിക്രമങ്ങളും കാരണമാണ്. ഇനി നമ്മുടെ  ജീവിതത്തിൽ എന്തുണ്ടാകണമെന്ന് തീരുമാനിക്കാൻ  പോകുന്നതും മനുഷ്യന്റെ പ്രവർത്തികളായിരിക്കും. ഈയിടയായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രക്യതി ക്ഷോഭങ്ങളും മാരകമായ രോഗങ്ങളും മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണ്.
                 നമ്മൾ  അനാവശ്യമായി പാഴാക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും നമ്മുടെ സൗകര്യത്തിനായി വന്ന പ്ലാസ്റ്റിക്കും പൊതു സ്ഥലത്തും ജലാശയങ്ങളിലും കെട്ടികിടന്നും അഴുകിയും അഴുകാതെയും മണ്ണിനെയും ജലാശയങ്ങളെയും വായുവിനെയും നശിപ്പിക്കുന്നു. അതു വഴി അപകടകാരികളായ വൈറസ് ഉണ്ടായി, രോഗാണു വാഹകർ വഴി പടർന്നുപിടിച്ച് വലിയ രോഗങ്ങൾക്ക് കാരണമാകുന്നു. അങ്ങനെ ഒരു വൈറസാണ് ഈയിടയായി ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന ,ലോകം കോവിഡ് 19 എന്ന് ഓമന പേരിട്ടു വിളിച്ച കൊറോണ എന്ന മഹാമാരി. അതിനുള്ള പ്രതിരോധ മാർഗങ്ങളാണ് മാസ്ക് ധരിക്കലും കൈ കഴുകലും സാമൂഹിക അകലം പാലിക്കലും.
                  ഇപ്പോൾ തുടരുന്ന ലോക്ക് ഡൗൺ മനോഹരമായ ആ പഴയ കാലത്തിലെക്കുള്ള തിരിച്ചു പോക്കാണ് എന്ന് മനസ്സിലാക്കി കൊണ്ട് മുന്നോട്ട് പോവുകയാണെങ്കിൽ അത് തന്നെയാണ് ഏറ്റവും   മികച്ച പ്രതിരോധ മാർഗ്ഗം. ഓരോരുത്തർക്കും ഓരോ വാഹനം, ഓരോ ഭക്ഷണ രീതി എന്ന ധാർഷ്ട്ര്യം മാറ്റിവച്ചു കൊണ്ട് മുന്നേറിയാൽ വാഹന പുക കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും കുന്നുകൂടുന്ന ഭക്ഷ്യ മാലിന്യങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രകൃതി നശീകരണം ഇല്ലാതാകും. ഈ ലോക്ക് ഡൗൺ കാലത്ത് നാം കണ്ടത് മലിനീകരണവും മറ്റുമില്ലാത്ത പ്രസന്നവദനയായ പ്രകൃതിയെയാണ്.
                 ഇനിയും പഠിക്കാത്ത മനുഷ്യർ ഈ ലോക്ക് ഡൗൺ കാലത്തെ കണ്ടു പഠിക്കട്ടെ. വിഷമുള്ള ഭക്ഷണം കഴിച്ച് ജീവിച്ച പുതിയ തലമുറ സ്വന്തം വീട്ടുമുറ്റത്തെ കായ്കനികൾ കൊണ്ട് ഉണ്ടാക്കുന്ന മായമില്ലാത്ത ഭക്ഷണം കഴിച്ച് കൊണ്ട് സ്വന്തമായി രോഗ പ്രതിരോധശേഷിയും പരസ്പര ഐക്യവും ചേർത്തു പിടിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെങ്കിൽ ശുചിത്വ സുന്ദരമായ ലോകത്തെ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും കൊറോണയെ പോലുള്ള മാരക വ്യാധികളിൽ നിന്നും മറികടന്നു കൊണ്ട് അതിജീവനം സാധ്യമാക്കാം.
യമുന കെ.ബി
7 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം