സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊവിഡ്-19 പ്രതിഭാസമോ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്-19 പ്രകൃതി പ്രതിഭാസമോ     

കൊവിഡ്-19 പ്രകൃതി പ്രതിഭാസമോ
അതോ മനുഷ്യ നിർമ്മിത മഹാമാരിയോ
പടർന്നു പന്തലിച്ച് പകരുന്ന
രോഗമുക്തമാകാത്തതാണോ ഈ പ്രതിഭാസം
ദൈവകല്പിതമല്ല അതുകൊണ്ടുതന്നെ
ദൈവകരങ്ങളിൽ ഭദ്രതയും ഇല്ല
എന്തും പണത്താൽ നേടാമെന്ന
അഹങ്കാരിയാം മർത്ത്യനുള്ള ശിക്ഷയോ?
ശാസ്ത്രവും തോറ്റു ആലോപതിയും പിന്മാറി
ആയുർവേദവും ഹോമിയോപതിയും
കണ്ടു മറന്ന ഒരു സപര്യയോ
പരിവർത്തന വിധേയമായ തന്മാത്രയോ?
ജീവിത വ്യഗ്രതയാൽ കുടുംബ ബന്ധങ്ങൾ
പോലും വഴിമാറി പോയവർക്ക്
ദൈവമായ് തന്ന ദാനമാണോ ഈ ദിനങ്ങൾ
കൊവിഡ്‌-19 ദിനങ്ങൾ കുട്ടി കളുടെ ഉല്ലാസവേളയോ
മാതാപിതാക്കളെ നിമിഷങ്ങൾ മാത്രം കണ്ടിരുന്ന
ബാല്യങ്ങളുടെ കണ്ണുനീർക്കണങ്ങൾക്ക്
ഈശ്വരനായ് തന്ന ദിനാരാത്രങ്ങളോ ഇത്‌
അതോ പ്രാർത്ഥനാവേളയാക്കാൻ ദൈവം തന്നതോ?
കുടുംബങ്ങൾക്ക് നിറം പകർത്താൻ
ഒരുമിച്ചിരുന്ന് ദിനരാത്രങ്ങൾ ചെലവിടാൻ
ദാനങ്ങളായ് ദൈവം തന്ന ദിനങ്ങളെ
കൊവിഡ് -19 നിനക്ക് നമോവാകം.


ഹരിത സോണി എം
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത