സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കാവൽ

Schoolwiki സംരംഭത്തിൽ നിന്ന്
കാവൽ      

ശുചിത്വമെന്നൊരു വാക്കെന്നും നമ്മുടെനാടിന്നഭിമാനം
ശുചിത്വമുള്ളൊരു നാടെന്നും നമ്മുടെയസുഖം തീർത്തീടും
ഇന്നീലോകം വിളങ്ങിടേണം ശുചിത്വമെന്നൊരു പ്രവൃത്തിയിൽ
എന്നാലിന്നും കലങ്ങിനില്പൂ വൃത്തി കേടായീലോകം
അവിടെയുമിവിടെയും ഈച്ചകൾ പിന്നെ പാറ്റകൾ പാറിനടക്കുന്നു
പൊതുസ്ഥലങ്ങളിൽ റോഡുകളിൽ നാം തുപ്പുന്നു അത് ഹാനികരം
പിന്നേം നിങ്ങൾ നിർത്തുന്നില്ലേ വേറെയും ചില ദുശ്ശീലങ്ങൾ
കേൾക്കൂ കേൾക്കൂ കൂട്ടുകാരെ നിങ്ങളറിയൂ ചിലപാഠങ്ങൾ
വീടും നമ്മുടെ പരിസരവും വൃത്തിയാക്കാൻ മറക്കരുതേ
ഇല്ലായെങ്കിൽ പിന്നീടറിയാം അത് വരുത്തും ഭവിഷ്യത്ത്
എന്നും നമ്മൾ കാണുന്നില്ലേ പത്രങ്ങളിലും ടിവീലും
രോഗം വന്ന് മരിച്ചോരേം കിടപ്പിലായ നാട്ടാരേം
രോഗം വരുത്തും വിനകളല്ലിത് ഉത്തരവാദികൾ നാം തന്നെ
വൃത്തിയോടേം വെടുപ്പോടേം ജീവിക്കേണം നാമെല്ലാം
അങ്ങനെ നമുക്ക് പാറിനടക്കും ഈച്ചകളെ തുരത്തീടാം
പാറ്റകളേയും വിഷാദരാക്കി പൊടുന്നനെ തന്നൊഴിവാക്കാം
ശുചിത്വമേകൂ ശുചിത്വമേകൂ നമ്മുടെ ജീവനു കാവലേകൂ
ശുചിത്വമേകൂ ശുചിത്വമേകൂ നമ്മുടെ ജീവനു കാവലേകൂ
                                                          നമ്മുടെ ജീവനു കാവലേകൂ..
                                                          നമ്മുടെ ജീവനു കാവലേകൂ...


ആരതി എം ആർ
7 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത