സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഒരുമിച്ച് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് പൊരുതാം

ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസിൻെറ പിടിയിലാണ്. ഈ മഹാമാരി ഏതൊരു മനുഷ്യനിർമ്മിത ആയുധങ്ങളേക്കാളും ഭീകരവും ഭയാനകവും ആണ്. ഇതിന്റെ നാശത്തിന് ആയി ലോകം മുഴുവൻ ഒറ്റകെട്ടായി പോരാടുകയാണ് ഇന്ന്. വാസ്തവം പറഞ്ഞാൽ ലോകമഹായുദ്ധത്തിൽ നാശം ഉണ്ടായതിനേക്കാൾ ഏറെ നാശം വിതക്കുകയാണ് ഈ വൈറസ്. ഇന്ന് ലോകത്തിലെ 210 രാജ്യങ്ങളിലായി 20,000000 അധിലധികം പേർ ഈ മഹാമാരിക്ക് ഇരയായി. 134,500 പേർ ഇതിനകം ലോകത്താകമനം ഈ രോഗത്താൽ മരണപ്പെട്ടു എന്നാണ് കണക്ക്. കേരളത്തിൽ 2020 ജനുവരി 30 നാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മഹാമാരിക്ക് എതിരായി കേരളം ഇന്ന് ശക്തമായി പോരാടുകയാണ്. ശുചിത്വം പാലിക്കുകയാണ് ഈ രോഗത്തെ നശിപ്പിക്കാനുളള ഏകമാർഗ്ഗം. സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ സമയത്ത് കൊറോണ വൈറസിനെ തടയാൻ നമുക്ക് മുഖ്യമായി ചെയ്യാൻ സാധിക്കുന്നത്. ആളുകൾ തമ്മിലുള്ള ഇടപഴകൽ കുറയ്ക്കാനും അകലം കൂട്ടുന്നതിനും വേണ്ടി ലോക്ഡൗൺ മുതലായ കാര്യങ്ങളും സംസ്ഥാനങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്. നമുക്കു വേണ്ടി മാത്രം അല്ല ലോകത്തിനു വേണ്ടി മറ്റുളളവർക്കു വേണ്ടി വീട്ടിലിരുന്ന് ആളുകളുമായുളള ഇടപെഴുകൽ ഒഴിവാക്കി ഈ മഹാമാരിയെ എന്നന്നേക്കുമായി നമുക്ക് തുടച്ചുനീക്കാം. ഒരുമിച്ച് നിന്ന് പൊരുതാം ലക്ഷ്യം നേടാം........................ കോവിഡ്-19.................... ഭയമല്ല ജാഗ്രത ആണ് വേണ്ടത്....... ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയെ നമുക്ക് ഒരുമിച്ചു നേരിടാം....... ഓരോ ദിവസം കഴിയും തോറും എണ്ണാൻ പോലും സാധിക്കാതെ വിധം വൈറസ് കൂടി കൊണ്ടിരുന്ന കേരളത്തിൽ ഇന്ന് 2% ആയി മാറിയിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ജാഗ്രത കൊണ്ട് മാത്രം ആണ് . ഈ വൈറസിനെ എന്നന്നേക്കുമായി തുടച്ചുനീക്കാം നമുക്ക്............. ചുമക്കുന്ന സമയത്തും തുമ്മുന്ന സമയത്തും ഈ രോഗം പടരും. സാമൂഹിക അകലം പാലിക്കുന്നതിലൂടെയും, മാസ്ക് ധരിക്കുന്നതിലൂടെയും ഈ മഹാമാരിയെ നമുക്ക് ഒരു പരിധി വരെ തടയാം. കൈയുകൾ ഇടയ്ക്കിടെ നമുക്ക് കഴുകാം, വീടും പരിസരവും ശുചിയാക്കാം...... ആരോഗ്യപ്രവർത്തകരുടെ തീരുമാനങ്ങൾ നമുക്കു അനുസരിക്കാം....... വീട്ടിൽ ഇരുന്ന് കൊറോണയെ നമുക്ക് നേരിടാം..... ഭയമല്ല ജാഗ്രത ആണ് വേണ്ടത് എന്ന് ആളുകളെ അറിയിക്കാം................ ഒരുമിച്ചു പൊരുതാം........


നന്ദന എം
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം