സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/മറ്റ്ക്ലബ്ബുകൾ
Anti-drugs Club
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക് പ്ര്‌ത്യേകിച്ചും യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് ‘വിമുക്തി’. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സർക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ
സമൂഹത്തിൻറെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.
അതിനുവേണ്ടി സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ളബ്ബുകൾ, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജ്ജന സമിതികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി- യുവജന -മഹിളാ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാർത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിൻറെ ദൂക്ഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ڇലഹരി വിമുക്ത കേരളംڈ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് വിമുക്തി ബോധവൽക്കരണ മിഷൻറെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.
ആൻറി ഡ്രസ്സ് ക്ലബ്ബിലേക്ക്
17/07/2021 ശനിയാഴ്ച ആൻറി ഡ്രസ്സ് ക്ലബ്ബിലേക്ക് അംഗങ്ങളെ ചേർത്തു ഹൈസ്കൂളിൽ നിന്ന് കൺവീനറായും യുപിയിൽ നിന്ന് ജോയിൻ കൺവീനർ ആയും തിരഞ്ഞെടുത്തു ക്ലബ് ഉദ്ഘാടനം നടത്തി കുമാരി നിവ്യ ജോയിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു എട്ടാം ക്ലാസിലെ പവിത്രാ കെ വി എല്ലാവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു അതിനുശേഷം കൺവീനറായ കുമാരി ഷിഫാന വർക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തെരുവ് നാടകം 'തിരിച്ചറിവ് '-