സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

  • നമ്മളെയെല്ലാം വീട്ടിനകത്ത് അടച്ചിട്ട കൊറോണ എന്ന കൊമ്പനെ തുരത്താൻ ഏറ്റവും നല്ലത് പ്രതിരോധം തന്നെ. തൽക്കാലം വീടിനകത്ത് കഴിച്ചു കൂട്ടുകയെന്നത് തന്നെ ആദ്യത്തെ പ്രതിരോധം. പ്രയാസമാണെങ്കിലും അതേ ഉള്ളൂ വഴി. ഇങ്ങനെ വീട്ടിലിരിക്കുന്ന സമയം പ്രയോജനകരമായി ചിലവഴിക്കുന്നതിലാണ് നമ്മുടെ മിടുക്ക്. വൃത്തിയായി കുളിച്ച് നല്ല വസ്ത്രങ്ങൾ മാത്രം ഉപയോഗിച്ച് (അമ്മയുടെ വഴക്കു കേൾക്കാതെ) മുന്നോട്ടു പോകുന്നതാണ് അടുത്ത പ്രതിരോധം. വൃത്തിയില്ലാത്തിടത്തേ കൊറോണയായാലും മറ്റെന്ത് രോഗമായാലും വരൂ. ഇത്തരത്തിൽ പ്രതിരോധം തീർത്താൽ മറ്റു രോഗങ്ങളും വരില്ല. മരുന്നില്ലാത്തതാണ് ഈ മഹാവ്യാധിയെന്ന് എപ്പോഴും ഓർമ്മയിൽ വേണം. ഓൺലൈനിൽ ടെക്സ്റ്റ് ബുക്കുകൾ ലഭിക്കുന്നത് കൊണ്ട് നമ്മൾ കുട്ടികൾക്ക് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറച്ചു പഠനവും ആകാം. ഇങ്ങനെ വീട്ടിലിരിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അച്ഛനോടും അമ്മയോടും പറഞ്ഞ് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആഹാരം ഉറപ്പാക്കണം. വാരിവലിച്ച് തിന്ന് തടി കൂട്ടരുത്. കൊച്ചു ടി.വി യും മിക്കി മൗസും കാണുന്നതിനോടൊപ്പം വൈകുന്നേരം മുഖ്യമന്ത്രി പറയുന്നത് കൂടി കേട്ടാൽ ഈ കൊറോണയെ കൊണമില്ലാത്തവനാക്കി മാറ്റി നമുക്ക് ഈ നാടിനെ രക്ഷിക്കാനാകും.*

അമൽ നാരായൺ
4 ബി സെന്റ് മേരീസ് എൽ പി എസ് പട്ടം, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം