സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ലോക് ഡൗൺ കാലം മറക്കില്ല

ലോക് ഡൗൺ കാലം മറക്കില്ല

ഇത്തവണ സ്കൂൾ അടക്കുമ്പോൾ അമ്മ വീട്ടിൽ പോയി അമ്മാമ യുടെ കൂടെ നൽകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, എന്റെ മാത്രമല്ല എല്ലാവരുടേയും ആഗ്രഹങ്ങളും,സ്വപ്നങ്ങളും തകർത്തുകൊണ്ടാണ് കൊറോണ വൈറസ് വന്നത്.കുറച്ചു ദിവസങ്ങൾ ഞാനും എന്റെ അനുജന്മാരും കളിച്ചു നടന്നു. പിന്നീട് വെയിൽ കാരണം പുറത്ത് ഇറക്കത്തില്ല.അഥവാ ഇറങ്ങിയാൽ കൊറോണ വരുമെന്ന് പറഞ്ഞു എല്ലാവരും പേടിപ്പിക്കും.വീട്ടിൽ ഇരുന്നു എല്ലാവരും മടുത്തു.അങ്ങനെ ഇരിക്കെ അടുത്ത വീട്ടിലെ ചേട്ടൻ പറമ്പ് തെളിക്കുന്നത് കണ്ട് ഞങ്ങളും ഇറങ്ങി.വീടും പരിസരവും വൃത്തിയാക്കി കുറച്ചു പച്ചക്കറികളും,കപ്പയും ഒക്കെ നട്ടു.അങ്ങനെ കുറച്ചു ദിവസങ്ങളും കൂടെ കടന്നു പോയി.ഇതൊക്കെയാണെങ്കിലും സങ്കടത്തിനൊപ്പം എനിക്ക് ഒത്തിരി സന്തോഷവും ഉണ്ട്. ഇത്തവണത്തെ വെക്കേഷൻ.ഒരിക്കലും എല്ലാവരും ഒരുമിച്ച് കണ്ടിട്ടേ ഇല്ല.ചിലപ്പോൾ അമ്മ കാണും,അല്ലെങ്കിൽ അച്ചാച്ചി കാണും. അങ്ങനെയായിരുന്നു ഞങ്ങളുടെ വീട്ടിലെ അവസ്ഥ.എന്തായാലും എല്ലാവരുടേയും കൂടെ സങ്കടത്തോടെയും,സന്തോഷത്തോടെയും ഇരിക്കാൻ പറ്റിയ ദിനങ്ങളായിരുന്നു ഇതുവരെ.

അഭിരാം കൃഷ്ണ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം