സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ദുരിത കാലത്തെ അതിജീവനം
ദുരിത കാലത്തെ അതിജീവനം
നമ്മുടെ രാജ്യവും സംസ്ഥാനവും ഇന്ന് വലിയ ഒരു മഹാമാരിലൂടെ കടന്നു പോവുകയാണ് _ കോവിഡ് 19. ഇന്ത്യയിലെ ജനങ്ങളിൽ എത്ര ശതമാനം പേരിലേക്ക് ഈ രോഗം എത്തുമെന്ന് നമുക്ക് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. ഇന്ന് നമ്മുടെ നാട് ആകെ ഏറെക്കുറെ നിശ്ചലമായ അവസ്ഥയിലാണ്. കോവിഡ് 19 നെപിടിച്ചുകെട്ടാൻ ഏറ്റവും പ്രാപ്തമായ സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം എന്ന് നമ്മൾ തെളിയിച്ചുകഴിഞ്ഞു. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും കേരള മാതൃക പിന്തുടർന്നാണ് രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ഇന്ന് കൈക്കൊള്ളുന്നത്. ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികൾ എല്ലാം മനുഷ്യൻറെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കി യിട്ടുണ്ട് എന്നാണ് ചരിത്രം. സമീപകാലത്തൊന്നും നമ്മൾ സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര പ്രതിസന്ധികളിൽ കൂടിയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ഈ അവസരത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ പ്രളയത്തെ അതിജീവിച്ച് നമ്മൾ മുന്നേറിയ പോലെ വീണ്ടും മുന്നേറാൻ ആവൂ . അതിനു നമ്മൾ നമ്മുടെ അധികാരികളെ അനുസരിച്ചേ മതിയാവൂ. ഇതിനോടകം തന്നെ നമ്മൾ കുട്ടികൾ എല്ലാവരും നമ്മുടെ അവധിക്കാല സ്വപ്നങ്ങൾ ഒക്കെ മാറ്റിവെച്ച് നമ്മുടെ കൊച്ചു ഭവനങ്ങളിൽ തന്നെ പല രൂപത്തിൽ പല കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സന്തോഷത്തിൽ ആയിരിക്കുകയാണ്. അതോടൊപ്പം തന്നെ നമുക്ക് നമ്മുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതാൻ പ്രേരിപ്പിക്കാം. അങ്ങനെ നമുക്ക് ഒരുമിച്ച് നിന്ന് ഈ ദുരിത കാലത്തെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം