സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കൊറോണ --കൊറോണ - കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ --കൊറോണ - കൊറോണ


വൈറസാണിത് വൈറസ്
ആബാലവൃദ്ധം ജനങ്ങൾക്കും പരിചിതമായൊരു വൈറസ്
എടുക്കണം നമ്മൾ മുൻകരുതൽ
പാണികൾ നമ്മൾ കഴുകിടേണം
സോപ്പിട്ട് നമ്മൾ കഴുകിടേണം
പുറത്തേക്കെങ്ങാനും ഇറങ്ങിയാലോ
മാസ്കും സാനിറ്റൈസറും കണിശം തന്നെ
പോലീസും ഭരണകൂടവും ചെക്കിങ്ങും
പുറത്തെങ്ങാനും പോയി വന്നാലോ
ഒന്നാന്തരമൊരു കുളി നിർബന്ധം...
 എന്തിനാണിതെല്ലാം എന്നല്ലേ
ലോകത്തെ ഗ്രസിച്ച് മാനവകുലത്തെയാകമാനം
ഭീതിപ്പെടുത്തി വിറപ്പിച്ച കൊറോണ വൈറസ് എന്ന
 മഹാമാരിക്കെതിരെ ഒന്നു ചേർന്ന് നമുക്ക് പോരാടാം...
നിസ്സാരമായൊരു അതിസൂഷ്മ ജീവിതൻ മുൻപിൽ
വട്ടപൂജ്യമായ് മുട്ടുമടക്കി ഒളിച്ചിരിക്കുന്നീ മനുജ കുലം ...
 വൈകേണ്ട സോദരരെ ചിന്തിക്കൂ
ഞാനെന്ന ഭാവം വെടിഞ്ഞീടുക
ലോക്ഡൗണെന്ന ഓമനപ്പേരിട്ട
തിരിച്ചറിവിൻ ഇരുപത്തൊന്നു ദിനരാത്രങ്ങൾ-.....
 തിരിച്ചറിയുക കുടുംബ ബന്ധങ്ങൾ-....
 തിരിച്ചറിയുക ഭൂമി മാതാവിനെ ....
തിരിച്ചറിയുക പ്രപഞ്ച സ്രഷ്ടാവിനെ .....
വെറുതെ സമയം കളയരുതേ,
കളയരുതേ തൊടിയിലേക്കിറങ്ങുക
 പച്ചക്കറിതൈകൾ നട്ടുവളർത്തുക ,
അടുക്കളത്തോട്ടം വച്ചുപിടിപ്പിക്ക,
ഗൃഹാന്തരീക്ഷം ശുചിയുള്ളതാക്കുക,
തണൽമരങ്ങൾ നട്ടുപിടിപ്പിക്ക ,
പ്രകൃതിമാതാവിൻ സന്തോഷം നുകരുക....
പറുദീസയാക്കാം നമ്മൾ തൻ ഗേഹത്തെ
മനസ്സിലാക്കിയാദരിക്കാം
പരസ്പരം ഊട്ടിയുറപ്പിക്കാം ബന്ധങ്ങളെ
മാതാപിതാക്കൾ തൻ തണലിൽ
അദ്ധ്വാനശീലരായ് വളരാം നമുക്കിനി ...
 കൊറോണ തൻ കാലം കഴിയും ചോദ്യങ്ങളുയരും
എന്തു നിങ്ങൾ ചെയ്തീ ലോക് ഡൗൺ കാലത്ത് ?
അഭിമാനത്തോടെ ക്ഷണിക്കുന്നു ഞാൻ കൂട്ടരെ
സ്വർഗ്ഗതുല്യമാമെൻ സ്വഭവനത്തിലേക്കും....
തൊടിയിലേക്കും..........

 

സെറിൻ ബിനു
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത