സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കണ്ണുനീർ വറ്റാത്ത സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണുനീർ വറ്റാത്ത സ്നേഹം

നേരം വെളുത്തു വരുന്നതേയുള്ളു മിനിമോൾ കണ്ണു ചിമ്മി കൊണ്ട് എഴുന്നേറ്റിരുന്ന് ചുറ്റും നോക്കി ആരേയും കണ്ടില്ല. അവൾ ചുറ്റും നോക്കിക്കൊണ്ട് കട്ടിലിൽ നിന്നും ഇറങ്ങി വാതിൽക്കലേയ്ക്ക് ഓടി . അമ്മയേയും അപ്പയേയും കണ്ടില്ല. അപ്പോൾ അതാ അകലെ നിന്നും ഭയങ്കര വണ്ണമുള്ള ഒരാൾ വരുന്നു. ഒരു പരിചയവും ഇല്ലാത്ത സ്ഥലവും അവൾ ഓടി കട്ടിലിൽ വന്ന് ഇരുന്നു. അപ്പോൾ ആ വണ്ണമുള്ള ആളും അവളുടെ അടുക്കൽ എത്തി. മോളേ ........... എന്ന് വിളിച്ചു. അവൾക്ക് പേടി കാരണം നോക്കാൻ പോലും . പറ്റുന്നില്ല. അയാൾ പിന്നെയും വിളിച്ചു മോളേ .....ഇങ്ങോട്ട് ഒന്ന് നോക്കിക്കേ. മിനിമോൾ പതുക്കെ" തിരിഞ്ഞു നോക്കി ആരാ എന്നു ചോദിച്ചു . അപ്പോൾ ആ വണ്ണമുള്ള ആൾ പറഞ്ഞു പേടിക്കേണ്ട മോളേ ഞാൻ ഇവിടുത്തെ നേഴ്സ് ആണ്. മോൾക്ക് ഒരു സാധനം തരാം മോൾ അതുകൊണ്ടു പോയി കളിച്ചോ. ഒരു പാവക്കുട്ടിയായിരുന്നു അത്. അതിനെ കൊറോണക്കുട്ടി എന്ന പേര് വിളിക്കാം. മിനിമോൾക്ക് സന്തോഷമായി അവളുടെ മുഖം വിടർന്നു. അവൾ ആ പാവക്കുട്ടിയെ എടുത്ത് തോളത്തിട്ട് തട്ടിക്കൊണ്ട് പറഞ്ഞു കൊറോണക്കുട്ടി രാ...രാ... രോ എന്ന് പാടി കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പാവം മിനിക്കുട്ടി അവളുടെ അമ്മയും അപ്പയും കൊറോണ ബാധിച്ച് കിടപ്പിലായിരുന്നു. പാവം മിനിമോൾക്ക് കോറോണ എന്നാൽ എന്താണെന്നോ ഒന്നും അറിയില്ല. അവൾ ആ പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ട് പതുക്കെ കട്ടിലിൽ പോയിക്കിടന്നുറങ്ങി. ഇതു കണ്ട നേഴ്സിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി.

റ്റോമൽ ജോർജ്
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ