സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ എത്രയോവാസ്തവം !

Schoolwiki സംരംഭത്തിൽ നിന്ന്
എത്രയോവാസ്തവം !

നാലു മണിയായപ്പോൾ അപ്പു പതിവുപോലെ മുറ്റത്തേക്കിറങ്ങി. ഇന്ന് വ്യത്യസ്ഥമായ ഒരു കാഴ്ച അവൻ കണ്ടു. അതാ, അല്പം അകലെയായി ഒരു മൈനയും തത്തയും ഇരിക്കുന്നു. അവർ എന്തോ സംസാരിക്കുന്നുണ്ടല്ലോ. അവൻ കാതോർത്തു. മൈന :- രണ്ടു മൂന്നാഴ്ചയായിട്ട് മനുഷ്യരെയൊന്നും പുറത്തോട്ടു കാണുന്നില്ലല്ലോ. വാഹനങ്ങളും ഓടുന്നില്ല. അല്ലെങ്കിൽ ടൗണിലൊക്കെ ചെന്നാൽ എന്തൊരു തിരക്കായിരുന്നു. എന്തായാലും മനുഷ്യർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. തത്ത :- നീയറിഞ്ഞില്ലേ ഇപ്പോഴത്തെ കാര്യങ്ങൾ? കോ വിഡ് 19 എന്ന രോഗംമൂലം ഒത്തിരി പേർ മരിക്കുന്നുണ്ട്. ഇത് പകരാതിരിക്കാനായി എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പാണ്. ഇന്നലെ മറ്റൊരു വീടിന്റെ മുമ്പിൽ ചെന്നപ്പോൾ T. V യിലെ വാർത്ത കേട്ടു .അമേരിക്ക, റഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുന്നു. കേട്ടപ്പോൾ വിഷമം തോന്നി. എന്തു ചെയ്യും! അല്ലെ?, എന്തൊക്കെയാ മനുഷ്യൻ കാട്ടിക്കൂട്ടുന്നത്. പണം ഉണ്ടായാൽ എന്തും ആകാമെന്ന ചിന്തയല്ലേ! എല്ലായിടത്തും കൊള്ളയും, കൊലപാതകവും. എത്ര സമ്പത്തും, സ്ഥാനമാനങ്ങളും ഉണ്ടായാലും കൊറോണ പിടിച്ചാൽ തീർന്നില്ലേ എല്ലാം.? മനുഷ്യൻ എത്ര നിസ്സാരനാണെന്ന് അവനെന്തേ മനസ്സിലാക്കാത്തത്.?പരസ്പരം സ്നേഹിച്ചും, സഹായിച്ചും അവർ ജീവിച്ചാൽ എത്ര നന്നായിരുന്നു. നമ്മെ പോലുള്ള പക്ഷികളെ അവർ കണ്ടു പഠിച്ചിരുന്നെങ്കിൽ.... മൈന :- ശരിയാ, നീ പറഞ്ഞതൊക്കെ ശരിയാ. ദൈവത്തെ മറന്ന് സ്വന്തം ശക്തിയിലാശ്രയിക്കുന്നത് എത്ര മണ്ടത്തരമാണ്. അതാ., ആരോ നമ്മെ ശ്രദ്ധിക്കുന്നുണ്ടല്ലോ. നമുക്കു പോയേക്കാം.അപ്പു ഒരു നിമിഷം ചിന്തിച്ചു നിന്നു. ആ പക്ഷികൾ പറഞ്ഞത് എത്രയോവാസ്തവം !

ഇമ്മാനുവൽ സനോജ്
4 എ സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ