സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/*അതിജീവനത്തിന്റ നാളുകൾ *

Schoolwiki സംരംഭത്തിൽ നിന്ന്
*അതിജീവനത്തിന്റ നാളുകൾ *

25 വയസുകാരി റിൻസി. അവളൊരു മാർക്കറ്റിംഗ് മാനേജർ ആയിരുന്നു. അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ഒരു ചെറുകിട വ്യവസായം നടത്തുന്നു. അവളുടെ മുത്തച്ഛൻ മാംസാഹാര പ്രിയനായിരുന്നു. എല്ലാ മൃഗങ്ങളുടെയും മാംസം വിൽക്കപ്പെടുന്ന ചൈനയിലെ വലിയ ഒരു മാർക്കറ്റ് വുഹാൻ എന്ന സ്ഥലത്താണ്. അവിടെ നായ, വവ്വാലുകൾ, പലയിനം പാമ്പുകൾ, എല്ലായിനം മൃഗങ്ങളുടെയും, ഇഴജന്തുക്കളുടെയും, പക്ഷികളുടെയും മാംസം ലഭ്യമായിരുന്നു. ഇതെല്ലാം അവിടുത്തെ ഗവൺമെന്റിന്റെ അനുമതിയോടുകൂടി ആയിരുന്നു. റിൻസിയുടെ മുത്തച്ഛനും പലപ്പോഴും വവ്വാൽ മാംസം വാങ്ങിക്കുന്നത് ഇവിടെ നിന്നായിരുന്നു. ഈ സമയത്താണ് ചൈനയിൽ കൊറോണയെന്ന മഹാമാരി ആ നഗരത്തെ കാർന്നു തിന്നുന്നത്. കുറച്ചു ദിവസങ്ങൾക്കുശേഷം റിൻസിയുടെ മുത്തച്ഛന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും അവളുടെ അച്ഛനും മുത്തച്ഛനും നാട്ടിലേക്ക് മടങ്ങി പോയി .അവിടെ ചെന്നപ്പോഴും മുത്തച്ഛന് പനിയും, തലവേദനയും, ക്ഷീണവും, ചുമയും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങൾ കാണണം അച്ഛനെയും മുത്തച്ഛനെയും കൊണ്ട് അവൾ ആശുപത്രിയിലേക്ക് പോയി. ഇതിനോടകം തന്നെ നാട്ടിൽ കൊറോണ വന്നതുകൊണ്ട് മുത്തച്ഛനും കൊറോണ ടെസ്റ്റ് ആണ് ചെയ്തത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അതിനുശേഷം റിൻസിയെയും അച്ഛനെയും വിളിച്ച് കൗൺസിലിംഗ് നടത്തി. ഇത് പകരുന്ന രോഗമാണ്, 14 ദിവസത്തിനു ശേഷമേ പറയാൻ സാധിക്കുകയുള്ളൂ. ഈ രോഗമുള്ള ആളുടെ ശരീരത്തിൽ നിന്ന് കണ്ണുകളിലൂടെയോ, മൂക്കിലൂടെയോ രോഗം പകരും. അതുകൊണ്ട് നിങ്ങൾ ഐസൊലേഷനിൽ കഴിയണം. അങ്ങനെ ഏഴു ദിവസങ്ങൾക്കുശേഷം അച്ഛന് കൊറോണ സ്ഥിരീകരിച്ചു. റിൻസി അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസങ്ങൾക്കുശേഷം റിൻസിയെ ഡോക്ടർ വിളിച്ചു പറഞ്ഞു അവളുടെ മുത്തച്ഛന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ....എന്നാൽ അച്ഛന്റെ നിലയിൽ വളരെ മാറ്റമുണ്ട്. അങ്ങനെ ഏഴ് ദിവസം കഴിഞ്ഞ് റിൻസി അവളുടെ രക്തം ടെസ്റ്റ് ചെയ്തു. അപ്പോൾ നെഗറ്റീവ് ആണ് കണ്ടത്. അവൾ ഡോക്ടറോട് ചോദിച്ചപ്പോൾ അറിഞ്ഞത് മുത്തശ്ശന് പ്രതിരോധശേഷി കുറവായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഈ രോഗത്തെ പോരാടാൻ സാധിക്കുന്നില്ലായിരുന്നു. എന്നാൽ റിൻസിക്കും, അച്ഛനും പ്രതിരോധശേഷി ഉള്ളതുകൊണ്ട് ഈ രോഗത്തെ അതി ജീവിക്കാൻ സാധിച്ചു. എന്നാൽ നിങ്ങൾ രണ്ടുപേരും മനസ്സിലാക്കണം. രോഗം നിങ്ങളെ വിട്ടുപോയെങ്കിലും ഇനിയും തിരിച്ചുവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ അറിഞ്ഞിരിക്കണം കൊറോണയെ അതിജീവിക്കാൻ വ്യക്തിശുചിത്വം, കൈകൾ അരമണിക്കൂർ ഇടവിട്ട് നന്നായി സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കഴുകണം. അതുപോലെ ജനക്കൂട്ടം ഉള്ളയിടത്ത് പരമാവധി അകന്നു നിൽക്കണം. ഇവയെല്ലാം അനുസരിച്ചാൽ ഈ രോഗത്തെ നമുക്ക് ഒന്നിച്ച് നേരിടാം.

ആവണി. കെ . ഷൈജു
3 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ