സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഹരിതാഭമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതാഭമാക്കാം



പല തരം ചെടികൾ നാം നട്ടിടേണം
വൃക്ഷത്തിൻതൈകളും നട്ടുനനയ്ക്കണം.
നന്മ നിറഞ്ഞൊരു ഭൂമിയെ നാം
ഹരിതാഭമാക്കിടാൻ ശ്രദ്ധിക്കേണം.
ഓരോരോ തൈകൾ നാം നട്ടു തുടങ്ങണം
പലതായ് തീരുമ്പോൾ ഹരിതാഭമാകും
പച്ച പുതച്ചൊരു ഭൂമിയെ നോക്കി
എല്ലാരും സന്തോഷ ചിത്തരാകും
പക്ഷികൾക്കൊക്കെയും കൂടുകൂട്ടാൻ
വൃക്ഷങ്ങൾ തന്നെ വേണമല്ലോ
ശുദ്ധമാം വായുവും ഉണ്ടാകുവാൻ
ഉപകാരമാകുന്നു വൃക്ഷലതാദികൾ.
 

അനാമിക മഹേഷ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത