സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഹരിതകണമിന്നെവിടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതകണമിന്നെവിടെ


പുഴകൾ വറ്റി, നദികൾ വറ്റി
കാടുകൾ കാണാതായ്
കാണാമറയത്തിരുന്നാരോ
തേങ്ങുന്നു... മൗനമായ്
മരം വെട്ടി ചുടുകാടു തീർക്കും
മനുഷ്യമൃഗമേ പറയൂ...
ഹരിതകണമിന്നെവിടെ
ഒരു മരം നടുമ്പോൾ
ഒരു തണൽ നടുന്നു
ഒരു മരം വെട്ടുമ്പോൾ
പ്രാണനെ കൊല്ലുന്നു
ഹരിത സ്വപ്നങ്ങൾ ഇനിയും പിറക്കട്ടെ....
പ്രാണന്റെ തുടിപ്പുകൾ ഇനിയും നിറയട്ടെ....
 

ജിയോൺ ജോമിച്ചൻ
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത