സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വ കേരളം സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം സുന്ദര കേരളം


ഇന്ന് നമ്മുടെ സമൂഹത്തിൽ പടർന്നു പിടിച്ചതും, പടർന്നുകൊണ്ടിരിക്കുന്നതുമായ പകർച്ചവ്യാധികൾക്ക് എല്ലാം കാരണം നമ്മുടെ ശുചിത്വമില്ലാതെ ഉള്ള ജീവിത രീതി ആണ്. ശുചിത്വ സുന്ദരമായ ഒരു സമൂഹത്തെ പടുത്തുയർത്തുന്നതിന് പ്രധാനമായും ആവശ്യം വ്യക്തി ശുചിത്വമാണ്. ഓരോ വ്യക്തികളും ശുചിത്വമുള്ളവരായി മാറുന്നതിലൂടെ സമൂഹവും ശുചിത്വമുള്ളതായി മാറുന്നു. ശുചിത്വമുള്ള ഒരു കേരളം നിർമിക്കുന്നതിൽ നമുക്കോരോരുത്തർക്കും തുല്ല്യ പങ്കാണ് ഉള്ളത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പദാർത്ഥങ്ങൾ വലിച്ചെറിയുക, ഭക്ഷണ മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ കൂട്ടി ഇടുക എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ നാം നമ്മുടെ ഭൂമിയെ മലിനമാക്കുന്നു. ഇതിലൂടെ പകർച്ച വ്യാധികൾ പടരുകയും ചെയ്യുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ നാം ശുചിത്വം ഉള്ളവരായി മാറുകയും അതോടൊപ്പം തന്നെ നമുക്ക് ചുറ്റുമുള്ളവർ എല്ലാം ശുചിത്വം ഉള്ളവരായി മാറുകയും ചെയ്യും. നമുക്ക് ചുറ്റുമുള്ള സമൂഹം ശുചിത്വമുള്ളവരായി മാറുന്നതിലൂടെ ലോകം മുഴുവൻ ശുചിത്വ പൂർണമായി മാറുന്നു. അതുപോലെ തന്നെ ഇന്ന് ഈ മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന കാലഘട്ടത്തിൽ നാം ശുചിത്വം പാലിക്കുകയും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും, കൈകൾ എപ്പോളും സോപ്പുപയോഗിച്ച് കഴുകുകയും, പരമാവധി വീടുകളിൽ തന്നെ കഴിയുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുകയും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും അതോടൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.അതുപോലെ തന്നെ പ്രധാനമായ മറ്റൊരു ശുചിത്വം ആണ് ഇൻഫർമേഷൻ ശുചിത്വം. അതായത് സമൂഹ മാധ്യമങ്ങളിൽ വരുന്ന തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക എന്നതാണ് ഇൻഫർമേഷൻ ശുചിത്വം. നമുക്ക് കൈ കോർക്കാം ഈ മഹാമാരിയെ ഒഴിവാക്കാൻ, ശുചിത്വ പൂർണമായ ജീവിതം പിന്തുടരാം, ശുചിത്വ പൂർണമായ ഒരു സമൂഹവും, ശുചിത്വ സുന്ദരമായ കേരളവും നമുക്ക് പടുത്തുയർത്താം , അതിലൂടെ ആരോഗ്യ പൂർണമായ ഒരു നാളെക്കായ് നമുക്ക് ഒന്നാകാം....

നന്ദന അനിൽ കുമാർ
4 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം