സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വറാണി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വറാണി

അമലയും അമ്മുവും പൂമ്പാറ്റകളെ പോലെ പാറിക്കളിക്കുന്ന കാഴ്ച എത്ര മനോഹരമാണ്. നാലാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് പേരും ഉറ്റ സുഹൃത്തുക്കളാണ്. പഠനത്തിലും ഇതര കാര്യങ്ങളിലും രണ്ടുപേരും മുൻപന്തിയിലുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ അമലയുടെ മാതാപിതാക്കൾ നല്ല ശീലങ്ങൾ അവൾക്ക് പകർന്നു കൊടുത്തു. അമല ഒരു സുന്ദരിക്കുട്ടിയാണ്. നടപ്പിലും എടുപ്പിലും വസ്ത്രധാരണത്തിലും നടപ്പിലും എടുപ്പിലും വസ്ത്രധാരണത്തിലും അമല കാത്തുസൂക്ഷിക്കുന്ന നീറ്റ്നെസ്സ് ആരെയും അതിശയിപ്പിക്കും. അമ്മു ആകട്ടെ നേരെ തിരിച്ചും. കൂലിപ്പണിക്കാരാണ് അമ്മുവിന്റെ മാതാപിതാക്കൾ. അമ്മുവിന്റെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം വൃത്തിഹീനമായ വീടിന്റെ അന്തരീക്ഷവും വൃത്തിയില്ലായ്മയും അമലയെ അസ്വസ്ഥയാക്കി. നല്ല നീറ്റായി അമ്മു സ്കൂളിലെത്തുന്നത് കാണാൻ അമലയ്ക്ക് കൊതിയായിരുന്നു. അതിനുവേണ്ടി അമല പലതരത്തിലും അമ്മുവിനെ കാര്യങ്ങൾ പറഞ്ഞു കൊടുത്ത് മനസ്സിലാക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു.

ഒരിക്കൽ അമല അമ്മയോട് പറഞ്ഞു , അമ്മൂ... നീയും എന്നെപ്പോലെ ശുചിത്വത്തിൽ കൃത്യനിഷ്ഠ ഉള്ളവളായിത്തീർന്നാൽ ഞാൻ നിനക്ക് നല്ലൊരു സമ്മാനം നൽകാം. പരിശ്രമിക്കാം എന്ന് അമ്മു സമ്മതിച്ചു. അമ്മു വീട്ടിൽ ചെന്ന് അവളുടേതായ സാഹചര്യത്തിൽ അമ്മയോടും സഹോദരങ്ങളോടും ശുചിത്വത്തെ പറ്റി പറഞ്ഞു. അവൾ അവളുടെ വസ്ത്രവും തൂവാലയും വീടും പരിസരവും വൃത്തിയാക്കി. അമ്മുവിലൂടെ വീടും പരിസരവും അമ്മയും സഹോദരങ്ങളും വൃത്തിയാക്കി. വീടും പരിസരവും വൃത്തിയായതിനാൽ അമ്മുവിന് സന്തോഷമായി. പിറ്റേദിവസം അമല പതിവിലും നേരത്തെ സ്കൂളിലെത്തി. അവൾ തലയുയർത്തി നോക്കിയപ്പോൾ ഒരു മാലാഖയെ പോലെ സുന്ദരിയായി അമ്മു അതാ ദൂരെ നിന്നും നടന്നു വരുന്നു. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മുടിയൊക്കെ ചീകിയൊതുക്കി, കുളിച്ച് വൃത്തിയുള്ള വസ്ത്രത്തിൽ അമ്മു നടന്നുവരുന്നു. അമല സന്തോഷത്തോടെ ഓടിച്ചെന്ന് തന്റെ കൂട്ടുകാരിയുടെ കൈപിടിച്ചു. അന്ന് ഇരുവർക്കും പതിവിലും സന്തോഷമായിരുന്നു. വൈകുന്നേരം അമ്മു അമലയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിന്റെ മുറ്റത്തെത്തിയപ്പോൾ തന്നെ അമലയുടെ ഹൃദയം നിറഞ്ഞു. വീടും പരിസരവും എല്ലാം വൃത്തിയായിരിക്കുന്നു. വീടിന്റെ തൊടിയിൽ ഉള്ള പൂക്കൾ അമലയെ നോക്കി ചിരിക്കുന്നതായി അവൾക്ക് തോന്നി. ആത്മവിശ്വാസത്തോടെ ചിന്തിച്ചു ,എത്രയോ നാളത്തെ അധ്വാനവും പരിശ്രമവുമാണ് മനോഹരമായ ഈ കാഴ്ച.

പിറ്റേ ദിവസം സ്കൂളിൽ ആകെ ആഘോഷമാണ്. കുട്ടികളെല്ലാം ബലൂൺ വീർപ്പിച്ച് കെട്ടി ജനാലകളിൽ തൂക്കുന്നതിനുള്ള തിരക്കിലാണ്. അമ്മു അമലയോട് ചോദിച്ചു " ഇന്നെന്താ ഇത്ര വലിയ ആഘോഷം". "നി നക്കറിയില്ലേ അമ്മൂ ഇന്ന് ശുചിത്വവർഷാചരണത്തിന്റെ സമാപനസമ്മേളനം ആണെന്ന്" അമല മറുപടി നൽകി. കാര്യപരിപാടികളോടെ മീറ്റിംഗ് ആരംഭിച്ചു. ശുചിത്വത്തെ കേന്ദ്രീകരിച്ചായിരുന്നു എല്ലാ പരിപാടികളും. മീറ്റിങ്ങിന്റെ അവസാനഘട്ടം എത്തിയപ്പോൾ Headmistress Sr.Rosit-ന്റെ അനൗൺസ്മെന്റ് എത്തി. " ഈ വർഷത്തെ ശുചിത്വ റാണിയായി അമ്മുവിനെ തിരഞ്ഞെടുത്തിരിക്കുന്നു. അമ്മുവിന് സമ്മാനം നൽകാനായി കുമാരി അമലയെ വേദിയിലേക്ക് ക്ഷണിക്കുന്നു". നിറഞ്ഞ കരഘോഷങ്ങൾകിടയിലൂടെ അമ്മുവും അമലയും വേദിയിലേക്ക്. ഈ വർഷത്തെ ശുചിത്വ റാണിയായി കിരീടധാരണം ചെയ്യപ്പെട്ട അമ്മുവിനെ നിറഞ്ഞ മനസ്സോടെ അമല നോക്കി. അമ്മുവിനു വേണ്ടി അമല തന്നെ തയ്യാറാക്കി വെച്ചിരുന്ന വിലമതിപ്പുള്ള വാച്ചും മനോഹരമായ ഉടുപ്പും. തന്റെ പ്രിയപ്പെട്ട കൂട്ടുകാരും അധ്യാപകരും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നത് സന്തോഷത്തോടെ അമ്മു കണ്ടു. തനിക്ക് കിട്ടിയ വിലയേറിയ സമ്മാനവുമായി വീട്ടിലേക്ക് ഓടുന്ന അമ്മുവിനെ മിഴി അടയ്ക്കാതെ അമല നോക്കി നിന്നു. അത് ഒരു പുതു സംഭവത്തിന്റെ തുടക്കമായിരുന്നു.

ഹന്ന ജോർജ്
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ