സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും വിവര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും വിവര ശുചിത്വവും

ഇന്ന് ലോകം കൊറോണ പിടിയിൽ ആണ്. ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. മരണസംഖ്യ ഒരു ലക്ഷത്തിലധികമാണ്.ഇന്ത്യയിലും വൈറസ് അതിവേഗം പടരുന്നു .ഈ സാഹചര്യത്തിൽ ഒരു വ്യക്തിയോ ഒരു കുടുംബമോ ഒരു സമൂഹമോ വിചാരിച്ചാൽ പോരാ , ലോകം മുഴുവൻ ഒന്നായി നിന്നുകൊണ്ട് വേണം നേരിടാൻ .അതിന് വ്യക്തി ശുചിത്വം അത്യാവശ്യമാണ്. കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകൾ കൊണ്ട് മുഖം മറയ്ക്കുക. മാസ്ക് ധരിച്ച് പുറത്തിറങ്ങുക. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുക. പൊതു സ്ഥലത്ത് തുപ്പരുത് .ഇതെല്ലാം WHO(World Health Organisation) യുടെ നിർദ്ദേശങ്ങളാണ് .കൊറോണയെ ചെറുക്കാൻ ഇവയെല്ലാം പാലിക്കണം . അതോടൊപ്പം സാമൂഹിക അകലവും വിവര ശുചിത്വവും പാലിക്കാൻ നാം കടപ്പെട്ടിരിക്കുന്നു .നാമറിയുന്ന വാർത്തകൾ വ്യാജമാണോ എന്ന് തിരിച്ചറിയണം .അതോടൊപ്പം അവ പ്രചരിപ്പിക്കാനും ശ്രമിക്കരുത്. ഈ സാഹചര്യത്തിൽ അതിലൂടെ നമ്മൾ രാജ്യത്തെയാണ് ദ്രോഹിക്കുന്നത് . നാം ചെയ്യേണ്ടത് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ ഇരിക്കുക മാത്രം. കർശന നിയന്ത്രണങ്ങൾ കാരണം കേരളം കൊറോണയിൽ നിന്ന് വിമുക്തമാവുകയാണ് .അതുകൊണ്ടു ഭയമല്ല വേണ്ടത് ജാഗ്രതയാണ്.

ക്രിസ്റ്റീന ജയൻ
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം