സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ലോകാ :സമസ്ത: സുഖിനോ ഭവന്തു :

ലോകാ :സമസ്ത: സുഖിനോ ഭവന്തു :


സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ ചെയ്ത നാശങ്ങൾ
 മനുഷ്യാ നിനക്കു തന്നെ വിപത്തായി
സർവ്വം സൃഷ്‌ടിച്ച സൃഷ്ടാവ് പോലും
പകച്ചുപോയി നിൻ ചെയ്തികൾ കണ്ട്
ഒരു നുള്ള് കണ്ണീർ പൊഴിച്ചുകൊണ്ടീ
ലോക വ്യഥ യിൽ ചേരാം നാമേവരും
ഈ മഹാ മാരി തൻ അതിജീവനത്തിനായ്
 ഭയമല്ല കരുതലാണെന്നറിയു
നിൻ നാശ വിത്തിന്റെ ഫലമെന്നപോൽ
 കാലം അന്തകന്റെ വേഷം കെട്ടിയാടി
വാനോളം വാഴ്ത്തിടാമീ നല്ല ആതുര സേവകർ ,
നീതി പാലകർ തൻ കർമ്മങ്ങൾ
അതി ജീവനത്തിന്റെ കഥ പറയാനായ്
അകന്നിരിക്കാം നമുക്കകത്തിരിക്കാം .

 

കെ .എം ജ്യോതീന്ദ്ര നാഥ്‌
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത