സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ
രണ്ടു കൂട്ടുകാർ
രണ്ടു സുഹൃത്തുക്കളായിരുന്നു റീനയും മിയയും . അടുത്തടുത്ത് തന്നെയാണ് അവരുടെ വീട് . അവർ എല്ലാ കാര്യത്തിലും ഒരുപോലെയായിരുന്നെങ്കിലും ഒരു കാര്യത്തിൽ മാത്രം റീന മിയയെപോലെ അല്ലായിരുന്നു. റീനക്ക് ഒട്ടും വൃത്തിയായികാര്യങ്ങൾ ചെയ്യാൻ ഇഷ്ടമായിരുന്നില്ല. മിയയാകട്ടെ എല്ലായ്പ്പോഴും വൃത്തിയായി നടക്കുന്ന കുട്ടിയായിരുന്നു. രണ്ടു പേരും ഒരു ക്ലാസിൽ പഠിക്കുന്നവരായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും റീനക്ക് ഇതൊരു കുറവായിരുന്നു. മിയ എപ്പോഴും റീനയോട് സംസാരിച്ചിരുന്നതും ഇതിനെ പറ്റിയാണ്. ഭക്ഷണം കഴിക്കുന്നതിനുമുൻപും ശേഷവും കൈകഴുകാനും കുളിക്കാനുമൊക്കെ ഭാരമായിട്ടാണ് തോന്നിയത് . അമ്മയുടെ വഴക്ക് കേൾക്കാതെ റീന കുളിക്കാറില്ലായിരുന്നു.എന്നാൽ മിയായാകട്ടെ സ്കൂൾ വിട്ട് വന്നാൽ കൈയും കാലും കഴുകിയതിനുശേഷമേ കാപ്പി കുടിക്കൂ. അങ്ങനെയിരിക്കേ ഒരു ദിവസം സ്കൂളിൽനിന്നും വരുന്ന വഴിക്ക് അവർ കുറച്ചു പഴങ്ങൾ വാങ്ങി . വീട്ടിൽ വന്ന് നന്നായിട്ട് കഴുകിയിട്ട് കഴിക്കാം എന്ന് മിയ റീനയോട് പറഞ്ഞു. എന്നാൽ റീന മിയയെ കളിയാക്കി കൊണ്ട് ആ പഴങ്ങൾ കഴിച്ചു. പിറ്റെ ദിവസം സ്കൂളിൽ പോകാൻ നേരം റീനയെ കാണാതായപ്പോൾ മിയ റീനയെ അന്വേഷിച്ചു. അപ്പോൾ അവൾക്ക് വയറിളക്കവും ശർദ്ദിയും ആണെന്നറിഞ്ഞു. അന്ന് സ്കൂളിൽ ടീച്ചർ അവരെപഠിപ്പിച്ച വിഷയവും വ്യക്തി ശുചിത്വത്തെ പറ്റിയാണ്. മിയ സ്കൂൾ വിട്ടതും റീനയെ കാണാൻചെന്നു. അന്ന് ടീച്ചർ പഠിപ്പിച്ച കാര്യങ്ങളെല്ലാം അവളോടു പറഞ്ഞു. റീനപറഞ്ഞു " ഇന്ന് ഡോക്ടർപറഞ്ഞതും ഇത് തന്നെയാണ്. അമ്മയും എന്നോടിത് പറഞ്ഞതാണ്. എന്നാൽ അതു കേട്ടിരുന്നെങ്കിൽ എനിക്കിത് വരില്ലായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ഇന്നു മുതൽ ഞാൻവ്യക്തി ശുചിത്വം പാലിക്കും" അങ്ങനെ അതു കേട്ടപ്പോൾ മിയക്കും സന്തോഷമായി.അന്നുമുതൽ അവർഎല്ലാ കാര്യത്തിലും ഒരുപോലെയായി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |