സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഭയമല്ല കൂട്ടരേ പ്രതിരോധമാണ് പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല കൂട്ടരേ പ്രതിരോധമാണ് പ്രതിവിധി

ശങ്ക വേണ്ട വിരണ്ടിടേണ്ട പ്രതിരോധിക്കാം
മലയാള നാടിന്നരുമ മക്കൾ നമ്മൾ.
 നിപ്പ പകർന്നപ്പോഴും,
പേമാരി കനത്തപ്പോഴും, പ്രതിരോധം
എന്ന സമരവുമായി നിന്നവർ നമ്മൾ.
മലയാള നാടിന്നരുമ മക്കൾ നമ്മൾ.
കൊറോണ എന്ന ഭീകരനെ അടിച്ചമർത്തിടാം

ജലവും ഹാൻവാഷുംകൊണ്ട് കൈകൾ കഴുകീടാം
ഭയപ്പാട് അല്ല കരുതലാണ് പ്രതിരോധത്തിന് ആധാരം.
പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളെ നിത്യം കാതോർക്കാം.
ശുചിത്വം എന്ന ശീലത്തെ ഉയർത്തി നിർത്തിടാം.
ലോക് ഡൗൺ എന്ന കരുതലിനെഉയർത്തി നിർത്തിടാം.
വീടിനുള്ളിൽ തന്നെ ഇരുന്നിടാം.
ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
നാടിൻ നന്മയ്ക്കായി നിത്യം പ്രാർത്ഥിച്ചീടാം.
നമ്മുടെ കലാപരമായ കഴിവിനെ നിത്യേന ഉയർത്തീടാം.
കൊറോണ എന്ന ഭീകരനെ തുടച്ചുനീക്കീടാം.
ഭയമല്ല കൂട്ടരേ പ്രതിരോധിക്കാം.
പ്രതിരോധമാണു പ്രതിവിധി.


 

അഭിനവ് സജി
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത